മഹാകുംഭ മേള ; പ്രയാഗ് രാജിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മഹാകുംഭ മേളയുടെ മുന്നോടിയായി യുപിയിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പ്രയാഗ് രാജിലെ ക്ഷേത്രങ്ങളാണ് നവീകരിക്കുക. ഇതിനായി ഭരദ്വാജ് ആശ്രമത്തിന്റെ പ്രവേശന കവാടം, ഇടനാഴി തുടങ്ങിയവയുടെ വികസനത്തിനായി 15.43 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, പ്രദേശത്ത് 13.57 കോടി രൂപയുടെ മറ്റ് നവീകരണ പ്രവർത്തനങ്ങളും നടത്തുന്നതാണ്.

നാഗ വാസുകി ക്ഷേത്രത്തിന് 5.43 കോടി, ദശാശ്വമേധാ ക്ഷേത്രത്തിന് 2.83 കോടി, മങ്കമേശ്വര ക്ഷേത്രത്തിന് 6.68 കോടി, ആലോപ്ശങ്കരീ ക്ഷേത്രത്തിന് 7 കോടി, പടിവ മഹാദേവ് ക്ഷേത്രത്തിന് 10 കോടി, പഞ്ച്കോസി പരിക്രമണ പാതയിൽ വരുന്ന ക്ഷേത്രങ്ങൾക്ക് 5 കോടി, കോട്ടേശ്വർ മഹാദേവ് ക്ഷേത്രത്തിന് 1.5 കോടി കല്യാണി ദേവി ക്ഷേത്ര വികസനത്തിന് 1 കോടി എന്നിങ്ങനെയാണ് തുക വിനിയോഗിക്കുക. ഇതിന് പുറമേ, സംഗമത്തിൽ സ്ഥിതി ചെയ്യുന്ന ബഡേ ഹനുമാൻജി ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ വൈദ്യുത ദീപാലങ്കാരത്തിനായി 1.04 കോടി രൂപയും ചെലവഴിക്കുന്നതാണ്. 2025-ലാണ് അടുത്ത കുംഭമേള നടക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...