അംബേദ്കര്‍ ജയന്തി ആഘോഷിച്ചു, ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

നന്ദേത്: ഡോ ബി ആര്‍ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ച 24 കാരനായ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേര്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് സംഭവത്തില്‍ മഹാരാഷ്ട്ര പോലീസ് 7 പേരെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നന്ദേത് ജില്ലയിലെ ബൊന്ദാര്‍ ഹവേലി ഗ്രാമത്തില്‍ രണ്ട് ദിവസം മുന്‍പാണ് കൊലപാതകം നടക്കുന്നത്. അക്ഷയ് ഭലേറാവു എന്ന ദളിത് യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അക്ഷയ് ഭലേറാവുവും സഹോദരനും മേല്‍ജാതിയിലുള്ള അക്രമിയുടെ വീടിന് സമീപത്ത് കൂടി നടന്ന് പോവുകയായിരുന്നു.

വിവാഹാഘോഷങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു ഇത്. കയ്യില്‍ വാളുകള്‍ അടക്കമുള്ള വിവാഹാഘോഷം നടക്കുന്നതിനിടയില്‍ ഇവരെ കണ്ടപ്പോള്‍ അക്രമി ഇവര്‍ ഭീം ജയന്തി ആഘോഷിച്ചതിന് കൊല്ലപ്പെടേണ്ടവര്‍ ആണെന്ന് വിളിച്ച് പറയുകയായിരുന്നു. ഇത് വാക്ക് തര്‍ത്തിലേക്കും പിന്നീട് കയ്യേറ്റത്തിലേക്കും നീങ്ങുകയായിരുന്നു. ദളിത് യുവാവിനെ ക്രൂരമായി ആക്രമിച്ച മേല്‍ജാതിയിലെ ആളുകള്‍ അക്ഷയെ കുത്തിയാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ 14ന് നടന്ന അംബേദ്കര്‍ ജയന്തി ആഘോഷങ്ങളില്‍ അക്ഷയ് പങ്കെടുത്തിരുന്നു. അക്ഷയുടെ സഹോദരന്‍ ആകാശിനും സംഭവത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമത്തില്‍ കുത്തേറ്റ് അവശനിലയിലായ ദളിത് യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...