കൊല്ലം ചവറയില്‍ ചെറുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് നിമഗനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ചവറയില്‍ ചെറുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് നിമഗനം. 26കാരനായ മുഹമ്മദ് ഷഹനാസാണ് 63 വയസുള്ള സുലേഖ ബീവിയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചത്. കൊലപാതക ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയാണ് ചവറയിലെ വട്ടത്തറയെന്ന ഗ്രാമത്തെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. 63കാരിയായ സുലേഖ ബീവിയെ ചെറുമകനായ മുഹമ്മദ് ഷഹനാസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് 26കാരനായ പ്രതി മുത്തശ്ശിയുടെ ജീവനെടുത്തത്.

പകല്‍ സമയത്ത് ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന ഷഹനാസിന്‍റെ അമ്മ വൈകിട്ട് മടങ്ങിയെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. വീട്ടിനുള്ളില്‍ പരിശോധിപ്പോഴാണ് കട്ടിലിനടില്‍ മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ എത്തിയതോടെ ഷഹനാസ് രക്ഷപെടാന്‍ ശ്രമിച്ചു. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കാലിന്‍റെ പകുതി ഭാഗം വരെ ചാക്കില്‍ കയറ്റിയ നിലയിലാണ് കട്ടിലിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയാണ് ഷഹനാസെന്ന് നാട്ടുകാർ പറയുന്നു. മോഷണം, ആക്രമണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഷഹനാസെന്ന് ചവറ പോലീസ് വ്യക്തമാക്കി. സമീപവാസിയെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിരുന്നു. ഷഹനാസിന്‍റെ അമ്മ ഇന്നലെ വീട്ടിൽ ജീവനൊടുക്കാന്‍ ശ്രമം നടത്തി. പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....