റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ചെല്ലക്കാട് എൻആർഇജിഎസ് പദ്ധതിയിലുൾപ്പെടുത്തി നടത്തിയ പുല്‍കൃഷിയുടെ ഉദ്ഘാടനം നടത്തി. തടത്തില്‍ അജി ജോസഫിന്റെ ഒരേക്കര്‍ വസ്തുവിലാണ് പുൽ കൃഷി തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. ലീന മാത്യു, മിനി ചാക്കോ, സൂസൻ ചാണ്ടി, മിനി മധു, ഉഷ ശ്രീജു എന്നിവര്‍ പ്രസംഗിച്ചു.
എൻആർഇജിഎസ് പദ്ധതിയിലുൾപ്പെടുത്തി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ പുൽ കൃഷി നടപ്പാക്കി
RECENT NEWS
Advertisment