കോടതിക്ക് പുല്ലുവിലയോ ! ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റിൽ ജീവനക്കാരില്ല – എത്തിയത് 174 പേർ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില. ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിലടക്കം ആദ്യ മണിക്കൂറിൽ ഹാജർ നില വളരെ കുറവ്. സെക്രട്ടറിയേറ്റിൽ ആകെയുള്ള 4821 സ്ഥിരം ജീവനക്കാരിൽ 174 പേരാണ് ജോലിക്കെത്തിയത്. പല വിഭാഗങ്ങളിലും ആരും ജോലിക്കെത്തിയില്ല. പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ 32 പേരായിരുന്നു സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്. എന്നാൽ കോടതിയിടപെട്ടതോടെ സംസ്ഥാന സർക്കാരിന് ഡയസ് നോൺ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാൽ ഈ നിർദ്ദേശം ജീവനക്കാർ തള്ളിയെന്ന് ഹാജർ നിലയിൽ നിന്നും വ്യക്തമാണ്.

ജീവനക്കാരുടെ വലിയ വിഭാഗവും രണ്ടാം ദിവസവും പണിമുടക്കുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിർദ്ദേശം അനുസരിക്കില്ലെന്നും ഇന്നും പണിമുടക്കുമെന്നും സർവ്വീസ് സംഘടനകൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. പലയിടത്തും ഓഫീസുകൾ അടഞ്ഞു കിടക്കുകയാണ്. കളക്ട്രേറ്റുകളിലും ജീവനക്കാർ വളരെ കുറവാണ്. എറണാകുളം കളക്ട്രേറ്റിൽ വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് എത്തിയത്. ജീവനക്കാർക്ക് ജോലി സ്ഥലത്തേക്കെത്താൻ കെഎസ് ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി ബസ് സർവീസ് സമരാനുകൂലികൾ തടഞ്ഞു. സർവീസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...