ജനത്തെ വലച്ച് പണിമുടക്ക് സിപിഎമ്മിന്റെ സഹകരണബാങ്കുകളില്‍ മുറി അടച്ചിരുന്ന് ജോലി ചെയ്ത് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജനത്തെ വലച്ച് പണിമുടക്ക് സിപിഎമ്മിന്റെ സഹകരണബാങ്കുകളില്‍ മുറി അടച്ചിരുന്ന് ജോലി ചെയ്ത് ജീവനക്കാര്‍. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ജീവനക്കാര്‍ ജോലിക്ക് കയറിയത്. സിപിഎം നേതാക്കളാണ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍. അതേസമയം, പണിമുടക്കിന്റെ രണ്ടാംദിവസം ജനം വലഞ്ഞു. കോഴിക്കോട്ട് ചില പെട്രോള്‍ പമ്പുകളും എറണാകുളത്ത് ചില കടകളും തുറന്നു.

ജീവനക്കാര്‍ ജോലിക്കെത്തണമെന്ന് തിരുവനന്തപുരം കളക്ടറും അറിയിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാരെത്തി. ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു. ഉള്ളൂരില്‍ പെട്രോള്‍ പമ്പ് അടപ്പിച്ചു, വിതുര ചന്തമുക്കില്‍ ഗതാഗതം തടസ്സം ഉണ്ടാക്കി. കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് തടയാന്‍ ശ്രമം. പോലീസ് ഇടപെട്ട് മെഡിക്കല്‍ കോളജ് ബസ് കടത്തിവിട്ടു. കോഴിക്കോട്ട് കാരന്തൂര്‍, കുന്ദമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളില്‍ തുറന്ന കടകള്‍ അടപ്പിച്ചു.

കൊച്ചി ബ്രോഡ്വേയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണ്. ആലപ്പുഴ കളക്ടറേറ്റില്‍ ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞതോടെ ഓഫീസില്‍ കയറാനാകാതെ ജീവനക്കാര്‍ തിരിച്ചുപോയി. അതേസമയം തമിഴ്‌നാട്ടില്‍ സമരരീതി മാറ്റി. പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താന്‍ മതിയെന്നാണ് തീരുമാനം. ബാക്കിയുള്ളവര്‍ ഇന്ന് ജോലിക്ക് കയറുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

ഷാഫി പറമ്പിൽ എംപിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി. ഷാഫി പറമ്പില്‍...