എസ്.സി പ്രൊമോട്ടർ എഴുത്തു പരീക്ഷ ഏപ്രിൽ മൂന്നിന്

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : പട്ടികജാതി വികസന വകുപ്പിലെ 2022- 2023 വർഷത്തെ എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിലേയ്ക്കായുളള എഴുത്തു പരീക്ഷ 2022 ഏപ്രിൽ മൂന്നിന് രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാതല പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണ്. പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി, സർക്കാർ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും ആനുകാലിക സംഭവങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള യോഗ്യരായ അപേക്ഷകർ അവരവർക്ക് തപാൽ മാർഗ്ഗം ലഭ്യമായിട്ടുളള അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുളള നിബന്ധനകൾ പാലിച്ച് പരീക്ഷകേന്ദ്രങ്ങളിൽ 45 മിനിട്ട് മുൻപായി അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്. ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായ അപേക്ഷകർ അപേക്ഷ സമർപ്പിച്ചിട്ടുളള ജില്ല പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....