‘ബുള്ളി ബായ്’ കേസ്സിലെ പ്രതികള്‍ക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി : മുസ്ലിം സ്ത്രീകളെ അവരറിയാതെ അപമാനകരമായ നിലയില്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ച്‌ വിവാദത്തിലായ ‘ബുള്ളി ബായ്’ ആപ് കേസിലെ പ്രതി നീരജ് ബിഷ്‌ണോയിക്കും ‘സുള്ളി ഡീല്‍സ്’ ആപ് നിര്‍മതാവ് ഓംകാരേശ്വര്‍ താക്കൂറിനും മാനുഷിക പരിഗണന നല്‍കി ഡെല്‍ഹി കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു.
ആരോപണവിധേയരായവര്‍ ആദ്യമായി കുറ്റവാളികളാണെന്നും തടവില്‍ തുടരുന്നത് അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഹാനികരമാണെന്നും കോടതി വിലയിരുത്തി.

ഒരു സാക്ഷിയെയും ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും പാടില്ലെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഏതെങ്കിലും പരാതിക്കാരനെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ പ്രേരിപ്പിക്കാനോ ശ്രമിക്കരുതെന്നും വ്യവസ്ഥകളില്‍ ഉള്‍പെടുന്നു. പ്രതികള്‍ രാജ്യം വിടരുതെന്നും എല്ലാ തീയതികളിലും കോടതിയില്‍ ഹാജരാകണമെന്നും ജാമ്യത്തിലായിരിക്കുമ്പോള്‍ സമാനമായ കുറ്റം ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഠാക്കൂറിനെ (25) ജനുവരി എട്ടിനാണ് ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ആപ് 2021 ജൂലൈയിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ ലേലത്തിനായി പ്രദര്‍ശിപ്പിച്ചിരുന്നു. സെക്ഷന്‍ 354-എ പ്രകാരം ഡെല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് ജൂലൈ എട്ടിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അതിനിടെ, 2022 ജനുവരിയില്‍ ഡെല്‍ഹിയില്‍ നിന്നുള്ള ഒരു വനിതാ മാധ്യമപ്രവര്‍ത്തക മൊബൈല്‍ ആപ്ലികേഷനില്‍ ചില അജ്ഞാതര്‍ തന്നെ ലക്ഷ്യമിടുന്നതായി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ‘ബുള്ളി ബൈ’ ശ്രദ്ധയില്‍പ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പ്രശസ്തരായ വ്യക്തികള്‍ തുടങ്ങി നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ അപമാനകരമായ നിലയില്‍ ലേലത്തിന് വെച്ച്‌ ബുള്ളി ബായിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നീരജ് ബിഷ്‌ണോയിയെ ജനുവരി ആറിന് ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...