സൗദിയിലെ വൻ തൊഴിൽ സാധ്യത പ്രയോജനപ്പെടുത്തും ; വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

ദുബായ് : സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇതിനായി ഇന്ത്യയിലെ തൊഴിലാളികളെ സജ്ജമാക്കാൻ തൊഴിൽ നൈപുണ്യവികസനത്തിനും പരിശീലനത്തിനും നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെ 12 ഏഷ്യൻ രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന അബുദാബി ഡയലോഗ് സമ്മേളനത്തിനിടെയാണ് സൗദി മന്ത്രി അഹമ്മദ് അൽ റാജിയുമായി ചർച്ച നടന്നത്.

വിഷൻ 2030 ന്റെ ഭാഗമായി സൗദിയിൽ വൻ വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിലെ 6 രാജ്യങ്ങളും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നും നയങ്ങൾക്ക് അന്തിമ രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ പ്രവാസവും പ്രവാസി സ്ത്രീ തൊഴിലാളികളുടെ ക്ഷേമവും ചർച്ച ചെയ്തു. കോവിഡ് മൂലം ഉണ്ടായ തൊഴിൽ നഷ്ടങ്ങളും സാമ്പത്തികപ്രയാസവും വിശദമായ പരിഗണനയ്ക്കെടുത്തെന്നും മന്ത്രി വ്യക്തമാക്കി. ഉയർന്ന വിമാനക്കൂലി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...