തിരുവനന്തപുരം : സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിവസം. വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 99651 പേർ ഇന്ന് രോഗമുക്തി നേടി. രണ്ട് ജില്ലകളിൽ രോഗമുക്തി നേടിയവരുടെ എണ്ണം 15000 കടന്നു. തിരുവനന്തപുരത്ത് 16,100 പേർ രോഗമുക്തരായപ്പോൾ തൃശൂരിൽ രോഗ മുക്തരായത് 17884 പേരാണ്. എറണാകുളം ജില്ലയിൽ 14,900 പേരും രോഗമുക്തരായി.
മറ്റ് ആറ് ജില്ലകളിൽ കൂടി രോഗമുക്തരായവരുടെ എണ്ണം അയ്യായിരം കടന്നു. ഇടുക്കി 7005, ആലപ്പുഴ 6947, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനെയാണ് കണക്കുകൾ. കൊല്ലം 3899, പത്തനംതിട്ട 349, കോട്ടയം 3004, പാലക്കാട് 1257, മലപ്പുറം 4050, പേരും രോഗമുക്തരായി. ഇതോടെ 18,00,179 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി. നിലനവിൽ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.