പത്തനംതിട്ട : ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മിഷൻ ഗ്രീൻ ശബരിമല 2024-25 ന്റെ ഭാഗമായി പമ്പയിലേക്ക് വസ്ത്രങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിന് പമ്പാ സ്നാന ഘട്ടത്തിൽ ഗ്രീൻ ഗാർഡ്‌സ് എന്ന പേരിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്യൂട്ടി ചെയ്യുന്നതിനായി യുവാക്കളിൽ നിന്നും (50 വയസ്സിനു താഴെ) അപേക്ഷ ക്ഷണിച്ചു. നിലക്കൽ, ചെങ്ങന്നൂർ സ്റ്റാളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗ് എക്സ്ചേഞ്ച് കൗണ്ടറിൽ (തുണി സഞ്ചി വിതരണം) രാത്രിയും പകലുമായി ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനു യുവാക്കളെ (50 വയസ്സിനു താഴെ) ആവശ്യമുണ്ട്. നിലക്കലിലെ സ്റ്റാളിലേക്ക് നിലക്കൽ, അട്ടത്തോട് മേഖലയിലെ ട്രൈബൽ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. നിയോഗിക്കുന്നവർ ശബരിമല തീർത്ഥാടന കാലയളവ് മുഴുവൻ പ്രവർത്തിക്കേണ്ടതാണ്. താൽപ്പര്യമുള്ളവർ 08.11.2024, 5 പി എം നു മുമ്പായി വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം നേരിട്ടോ ജില്ലാ കോർഡിനേറ്റർ, ശുചിത്വമിഷൻ, ഒന്നാം നില, കിടാരത്തിൽ ക്രിസ് ടവർ, സ്റ്റേഡിയം ജംഗ്‌ഷൻ, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 8129557741, 0468 2322014
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1