ഹരിത തീര്‍ഥാടനകാലം ഉറപ്പാക്കും – ജില്ലാ കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൂര്‍ണമായും ഹരിതചട്ടം പാലിച്ചുള്ള മണ്ഢലകാലം ഇത്തവണ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ചേമ്പറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സമ്പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തി. കൊക്കകോള കമ്പനിയുടെ സാമൂഹിക സുരക്ഷാ ഫണ്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്ലാസ്റ്റിക് കുപ്പികള്‍, ടെട്ര പാക്കുകള്‍ തുടങ്ങിയവയ്ക്ക് നിരോധനമുണ്ടെങ്കിലും പലപ്പോഴും അതുലംഘിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിരോധിതവസ്തുക്കള്‍ ഉള്‍പ്പടെെയാണ് നീക്കംചെയ്യണ്ടത്.

തീര്‍ഥാടനകാലത്തുടനീളം ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കണം. ശേഖരിക്കുന്ന നിരോധിത പ്ലാസ്റ്റിക്ഉത്പന്നങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ നീക്കംചെയ്യുകയും വേണം. ഇവിടെ എത്തുന്നവര്‍ക്ക് പരിസ്ഥിതി സൗഹൃദ സഞ്ചികള്‍കൂടി വിതരണം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രങ്ങളുടെ പുനരുദ്ധാരണ സാധ്യതയും പരിശോധിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. പ്രകൃതിസൗഹൃദ മണ്ഢലകാലം ഉറപ്പാക്കുന്നതിനായി പരമാവധി സഹകരിക്കുമെന്ന ഉറപ്പും നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...