കൊച്ചിയിലെ ഹോട്ടലുകളില്‍ റെയ്ഡ് ; ആറ് പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി നഗരത്തിലെ രണ്ട് ഹോട്ടലുകളിലെ പൊലീസ് പരിശോധനയില്‍ 6 പേര്‍ കസ്റ്റഡിയില്‍. ഗുണ്ടകള്‍ ഒത്തുകൂടുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളില്‍ റെയ്ഡ് നടന്നത്. സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാര്‍ട്ടിയാണ് നടന്നതെന്നാണ് സംഘാടകര്‍ നല്‍കിയ മൊഴി. തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഇവരില്‍ സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ മരട് പോലീസാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരില്‍ മൂന്ന് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മുഖ്യ സംഘാടകനായ കളയിക്കാവിള സ്വദേശി ആഷ്ലി പോലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ഒരു തോക്കും പെപ്പര്‍ സ്‌പ്രേയും കത്തിയും പോലീസ് കണ്ടെടുത്തു. സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...