കോന്നിയില്‍ പച്ചമണ്ണ് കടത്ത് വ്യാപകം ; ജിയോളജി വകുപ്പിലെ സാറന്മാര്‍ മനസ്സുവെച്ചാല്‍ പാസ് ഇഷ്ടംപോലെ

For full experience, Download our mobile application:
Get it on Google Play

കോന്നി : വീട് നിർമ്മാണത്തിന്റെ മറവിൽ കോന്നിയില്‍ പച്ചമണ്ണ് കടത്തുന്നത് വ്യാപകമാകുന്നു. മുമ്പ് പച്ചമണ്ണ് നീക്കം ചെയ്യുന്നതിന്  റവന്യു വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ജിയോളജി വകുപ്പ് നല്‍കുന്ന പാസ്സ് ഉണ്ടെങ്കിൽ മണ്ണ് കടത്താം. അതായത് ജിയോളജി വകുപ്പിലെ സാറന്മാര്‍ മനസ്സുവെച്ചാല്‍ പാസ് യഥേഷ്ടം ലഭിക്കും. കോന്നിയുടെ വിവിധ പ്രദേശങ്ങളില്‍ പച്ച മണ്ണ് കടത്തല്‍ ഇപ്പോള്‍ വ്യാപകമാണ്. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയും ഇതിനു പിന്നിലുണ്ടെന്നാണ് വിവരം.

സ്വകാര്യ വ്യക്തികള്‍ക്ക് വീട് നിർമ്മിക്കുന്നതിന് സ്ഥലം ഒരുക്കുവാന്‍ മണ്ണ് നീക്കം ചെയ്യാം. ഇതിനാണ് ജിയോളജി വകുപ്പ് പാസ് നല്‍കുന്നത്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന പാസ്സ് ഉപയോഗിച്ച് പല സ്ഥലങ്ങളിലേക്ക് മണ്ണ് കടത്തുന്നതാണ് ഭൂമാഫിയയുടെ രീതി. കോന്നിയില്‍ വയലുകള്‍ നികത്തുന്നതിനും അനുമതിയില്ലാതെ ഭൂമികള്‍ നികത്തുന്നതിനും ഈ മണ്ണാണ് ഉപയോഗിക്കുന്നത്. ഒരു പാസ്സിന്റെ മറവില്‍ ഭൂമാഫിയാ കൊയ്തെടുക്കുന്നത്‌ കോടികളാണ്. മുട്ടാത്തര്‍ക്കം പറഞ്ഞ് സാധാരണക്കാരന്റെ വീട് നിര്‍മ്മാണം മുടക്കുന്ന സാറന്മാര്‍ക്ക്‌ ഭൂമാഫിയാ എന്നത് കൂടെപ്പിറപ്പാണ്. സ്വന്തം ജോലി പോകുന്ന പണിയാണെങ്കിലും എന്ത് അഴിമതിക്കും ഇവര്‍ കൂട്ടുനില്‍ക്കും.

കഴിഞ്ഞ ദിവസം വകയാർ കേന്ദ്രീകരിച്ച് പച്ചമണ്ണ് കടത്തിയ സംഭവം പോലീസും വില്ലേജ് അധികൃതരും ചേർന്ന് തടഞ്ഞിരുന്നു. നിലം നികത്തുന്നതിനായി കൊണ്ടുവന്ന മൂന്ന് ടിപ്പർ പച്ചമണ്ണാണ് പോലീസ് പിടിച്ചെടുത്തത്. കോന്നിയുടെ വിവിധ മേഖലകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വ്യാപകമാകുന്നുണ്ട്. സംസ്ഥാന പാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വലിയ തോതിൽ പച്ചമണ്ണ് കടത്തിക്കൊണ്ട് പോകുന്നുണ്ട്. റോഡ് നിർമ്മണത്തിനായി എടുക്കുന്ന മണ്ണ് കരാറുകാരെ സ്വാധീനിച്ച് ഭൂ ഉടമകൾ സംസ്ഥാന പാതയോട് ചേർന്ന ഭൂമി നികത്തി എടുക്കുകയാണ്.

റോഡ് നിർമ്മാണം പൂർത്തിയാകുന്നതിനോട് ഒപ്പം തന്നെ റോഡിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി കൂടി പച്ചമണ്ണിട്ട് നികത്തി എടുക്കുകയും തുടർന്ന് ഇവിടെ കെട്ടിടങ്ങൾ പണിയുകയുമാണ് ചെയ്യുന്നത്. കോന്നി മാമ്മൂട്, വകയാർ, കൊല്ലൻപടി, കലഞ്ഞൂർ തുടങ്ങി കോന്നിയുടെ പല മേഖലകളിലും പച്ചമണ്ണ് എടുപ്പ് വ്യാപകമാണിപ്പോൾ. നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന ഈ പച്ചമണ്ണ് കടത്തൽ കോന്നിയുടെ മലയോര മേഖലകളിൽ അടക്കം വ്യാപകമാവുകയാണ്. പച്ച മണ്ണ് കൂടാതെ പാറയും വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുപോകുന്നതായാണ് വിവരം. കരഭൂമിയും നിലവും ഇത്തരത്തിൽ അനധികൃതമായി നികത്തുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...