ആറുപതിറ്റാണ്ടായി സംരക്ഷിച്ചു വന്ന മാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെ മുറിച്ചു വിറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആറുപതിറ്റാണ്ടായി സംരക്ഷിച്ചു വന്ന മാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെ മുറിച്ചു വിറ്റു. കോന്നി താലൂക്ക് ആശുപത്രി വളപ്പിൽ നിന്നിരുന്ന മാവ് ആണ് മുറിച്ചു മാറ്റിയത്‌. ക്യാഷ്യാലിറ്റി കെട്ടിടത്തിന് മുന്നിൽ ഷെഡ് പണിയുന്നതിന്റെ ഭാഗമായി മാവിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് കോന്നി ബ്ലോക്ക് പഞ്ചായത്തിന് റിപ്പോർട്ട്‌ നൽകിയിരുന്നു. എന്നാൽ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നതിന് പകരം മരം പൂർണ്ണമായി മുറിച്ച് മാറ്റുകയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഭരണ സമിതി വിളിച്ച് ചേർത്താണ് മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ മരം പൂർണ്ണമായി മുറിച്ച് മാറ്റുന്നതിന് ട്രീ കമ്മിറ്റിയുടെയും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെയും വനം വകുപ്പിന്റെയും അനുമതി വാങ്ങേണ്ടതാണ്. ഇതൊന്നും ചെയ്യാതെ ആണ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ പോലും അറിയാതെ മരം മുറിച്ച് മാറ്റിയത്. മരം മുറിക്കുന്ന സമയത്തും ശിഖരങ്ങൾ മാത്രം മുറിച്ചാൽ മതി എന്ന് ജീവനക്കാർ ആവശ്യപെട്ടിട്ടും മുറിക്കാൻ എത്തിയവർ മരം മുറിച്ച് മാറ്റുകയായിരുന്നു.

മരം മുറിച്ച് വിറക് കഷ്ണങ്ങൾ ആക്കി ആശുപത്രി മുറ്റത്ത് കൂട്ടി ഇട്ടിരിക്കുന്നതും കാണാം. വിഷയത്തിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള മാവ് മുറിച്ച് മാറ്റിയതിൽ പരിസ്ഥിതി പ്രവർത്തകർക്കും അതൃപ്തിയുണ്ട്. സർക്കാർ ഭൂമിയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നിരവധി അനുമതികൾ ആവശ്യമായിരിക്കെ ആണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നിഷ്ട പ്രകാരം മാവ് മുറിച്ചു മാറ്റിയത്. പൂത്ത് നിന്നിരുന്ന മാവാണ് നിർദാഷണ്യം വെട്ടി മാറ്റിയതെന്നതും ശ്രദ്ധേയമാണ്.

ആശുപത്രി മുറ്റത്ത് വർഷങ്ങളായി തറ ഒരുക്കി സംരക്ഷിച്ചു പോന്നിരുന്ന മാവാണ് യാതൊരു തീരുമാനവും കൂടാതെ മുറിച്ച് മാറ്റിയത്. മാവിന്റെ ഇലയും മറ്റും ആശുപത്രിക്ക് മുന്നിൽ കൂട്ടി ഇട്ടിരിക്കുന്നുമുണ്ട്. വിറകിന് ഉപയോഗിക്കാവുന്ന രീതിയിൽ ആണ് മുറിച്ച് മാറ്റിയിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ ആളുകൾ തണൽ ലഭിക്കാൻ പ്രധാനമായി ആശ്രയിച്ചിരുന്നതാണ് ഈ മാവ്. ആശുപത്രിയിൽ എത്തുന്ന നിരവധി ആളുകൾ ഈ മാവിൻ ചുവട്ടിൽ വിശ്രമിക്കാറുണ്ട്. പൊതു ജനങ്ങൾക്കുള്ള തണൽ കൂടി ആണ് മുറിച്ച് മാറ്റപെട്ടത് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

അഡ്വ. അടൂർ പ്രകാശ് ആരോഗ്യ വകുപ്പ് ആയിരുന്ന കാലഘട്ടത്തിൽ കെട്ടിടനിർമ്മാണ സമയത്ത് മരം മുറിക്കുന്നതിന് താലൂക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ചർച്ച ഉണ്ടായെങ്കിലും ഇത്രയും പഴക്കമുള്ള മരം സംരക്ഷിച്ചു നിലനിർത്തി പോരുവാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് വർഷങ്ങൾക്ക് ശേഷമാണ് മരം ഈ തരത്തിൽ യാതൊരു നടപടിക്രമങ്ങളും കൂടാതെ മുറിച്ച് മാറ്റിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...