ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം ; 10 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ശ്രീനഗറിൽ ചന്തക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം നടന്നതായി റിപ്പോർട്ട്. ശ്രീനഗറിലെ ടൂറിസം ഓഫീസിന് സമീപത്താണ് ഇന്ന് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പ്രദേശവാസികളായ 10 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്താണ് ഭീകരർ ആക്രമണം നടത്തിയത്. ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. അതേസമയം ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഇന്നലെയും ഏറ്റുമുട്ടൽ നടന്നിരുന്നു. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേരെ സൈന്യം വധിച്ചുവെന്നാണ് റിപ്പോർട്ട്. കാശ്മീരിലെ ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാൻയാറിലുമാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. കാശ്മീരിലെ ബദ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെയും കഴിഞ്ഞദിവസം ഭീകരർ വെടിയുതിർത്തിരുന്നു. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...