കാര്‍ഷിക രംഗത്ത് അത്ഭുതം വിളയിക്കുന്ന റെജിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

റാന്നി : കാര്‍ഷിക രംഗത്ത് പുതുചരിത്രങ്ങള്‍ രചിക്കുന്ന റെജിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. പരമ്പരാഗത കാര്‍ഷിക കിഴങ്ങുവര്‍ഗങ്ങളുടെ സംരക്ഷണവും പരിപാലനവും നടത്തിയതിനുള്ള ‘പ്ലാന്റ് ജിനോം സേവിയര്‍ ഫാര്‍മേഴ്‌സ് അവാര്‍ഡ്’ ആണ് പുല്ലൂപ്രം കടയ്‌ക്കേത്ത് റെജി ജോസഫിന് (50) ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് നാളെ ഡല്‍ഹി നാസ കോംപ്ലക്‌സ് എ.പി.ഷിന്‍ഡേ സിംപോസിയം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ സമ്മാനിക്കും. കേരളത്തില്‍ നിന്ന് 2 പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

കാര്‍ഷികോല്‍പാദനത്തിനും വിള പരിപാലനത്തിനുമായി 20 വര്‍ഷമായി റെജി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. റെജി സംരക്ഷിച്ച കണ്ണന്‍ ചേമ്പ്, ചേന, വെണ്ടയ്ക്ക എന്നിവ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരുന്നു. ഒരു മൂട്ടില്‍ നിന്ന് 16 കിലോ മഞ്ഞളും 5 കിലോ തൂക്കമുള്ള ഒരു കിഴങ്ങും ഉല്‍പാദിപ്പിച്ചതിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം ലഭിച്ചിരുന്നു.

കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമുള്ള വ്യത്യസ്ത ഇനം കാച്ചില്‍, കിഴങ്ങ്, ചേന, ചേമ്പ്, കപ്പ, പച്ചക്കറികള്‍ എന്നിവ റെജി ഉല്‍പാദിപ്പിക്കുന്നുണ്ട്. വീടിനോടു ചേര്‍ന്ന സ്വന്തം കൃഷിയിടത്തിലും ഭൂമി പാട്ടത്തിനെടുത്തുമാണ് കാര്‍ഷിക രംഗത്ത് റെജി പരീക്ഷണങ്ങള്‍ നടത്തുന്നത്. റെജി ഉല്‍പാദിപ്പിച്ച വിളകളുടെ പ്രദര്‍ശനം സംസ്ഥാനത്തും പുറത്തും നടത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...