നിത്യോപയോഗ സാധനങ്ങളുടെയും പാചക വാതകത്തിന്റെയും വില കുറക്കണം ; ഹോട്ടല്‍ ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെയും പാചക വാതകത്തിന്റെയും വില കുറക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍ ആവശ്യപ്പെട്ടു. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധനങ്ങളുടെയും പാചക വാതകത്തിന്റെയും അനിയന്ത്രിതമായ വിലവര്‍ധനവ് മൂലമാണ് ഹോട്ടല്‍ ഉടമകള്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്. കോവിഡ്‌ കാലത്ത് അടച്ചിട്ട ഹോട്ടലുകളില്‍ ബഹുഭൂരിപക്ഷവും പിന്നീട് തുറന്നിട്ടില്ല. വന്‍ കടക്കെണിയിലാണ് മിക്കവരും. പാചകവാതകത്തിന് ദിവസവും വില കുതിച്ചുകയറുകയാണ്. ഡീസല്‍ വില കൂടിയതിനാല്‍ ചരക്കുകൂലിയും ക്രമാതീതമായി വര്‍ധിച്ചു. ഇതിന്റെ ഫലമായി  നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കൂടുകയാണ്. വിലക്കയറ്റം മൂലം ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാലാണ് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക്‌ നേരിയ വിലവര്‍ധനവ് നടപ്പിലാക്കിയിട്ടുള്ളതെന്നും പ്രസാദ് ആനന്ദഭവന്‍ പറഞ്ഞു.

ധര്‍ണ്ണയ്ക്ക് മുന്നോടിയായി അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ധര്‍ണ്ണയില്‍ സംസ്ഥാന സെക്രട്ടറി കെ എം രാജ, ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, സെക്രട്ടറി ജാഫര്‍, ശശി ഐസക്, സജി കോശി, സക്കിര്‍ ശാന്തി, സന്തോഷ്‌ മല്ലപ്പള്ളി, നവാസ് തനിമ, എന്നിവര്‍ സംസാരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...