പരാതി പരിഹാരമാണ് ലക്ഷ്യം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന അദാലത്തിലൂടെ പരാതി പരിഹാരമാണ് ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വകുപ്പ് മേധാവികളുടെ പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അദാലത്തിന്റെ ലക്ഷ്യം പരാതി ശേഖരണം അല്ല. അദാലത്ത് ദിവസം കൃത്യമായ പരിഹാര നടപടി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കണം. ഏപ്രില്‍ 15 വരെ അദാലത്തിന്റെ ആദ്യഘട്ടമായ പരാതി സമാഹാരണവും രണ്ടാം ഘട്ടം പരാതി നടപടിയും മൂന്നാം ഘട്ടം മന്ത്രിമാരുടെ സന്നിധ്യത്തില്‍ അദാലത്തുമാണ്. പരാതി വരുമ്പോള്‍ തന്നെ സമഗ്രമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

അദാലത്തിനായുള്ള നടപടികള്‍ ഓരോന്നും ഒരു മാസത്തില്‍ പൂര്‍ത്തീകരിച്ച് സമയ ബന്ധിതമായി പരിഹാരം കണ്ടെത്തി അദാലത്ത് ദിവസം അവതരിപ്പിക്കാന്‍ സാധിക്കണം. വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. പരാതി ലഭിച്ചു തുടങ്ങുന്ന ദിവസം അദാലത്ത് നടപടികള്‍ ആരംഭിക്കും. അതിനാല്‍ പരാതികള്‍ എത്തുന്നതനുസരിച്ച് സമഗ്രമായി പരിശോധിക്കണം. പ്രധാനപ്പെട്ട പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകാതിരിക്കാന്‍ പട്ടികയിലുള്ള വിഷയങ്ങളിലെ പരാതികള്‍ മാത്രം സ്വീകരിക്കണം. പരാതികളില്‍ സബ് ഓഫീസുകളില്‍ നിന്നും സമയബന്ധിതമായി നടപടി സ്വീകരിച്ചുവെന്ന് ഉറപ്പു വരുത്തണം.

അദാലത്ത് ദിവസം കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രൂപരേഖ തയാറാക്കണം. പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സജീകരണങ്ങള്‍ അദാലത്ത് ദിവസത്തേക്ക് ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതും തുടര്‍ നടപടികള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു

0
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ്...