വധുവിന് കൊവിഡ് ; പൂജാരി അടക്കം പിപിഇ കിറ്റ് ധരിച്ച് കൊവിഡ് സെന്ററിൽ വിവാഹം

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : വധുവിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി പൂജാരി. വധുവും വരനും പൂജാരിയുമൊക്കെ പിപിഇ കിറ്റിലാണ്. രാജസ്ഥാനിൽ നടന്ന ഈ വിവാഹത്തിൻ്റെ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. രാജസ്ഥാനിലെ ബാറയിലുള്ള കെൽവാര കൊവിഡ് സെൻ്ററിൽ വെച്ചായിരുന്നു പുതുമകളുള്ള ഈ വിവാഹം. പൂജയും മറ്റ് ചടങ്ങുകളുമൊക്കെ ഇത്തരത്തിലായിരുന്നു. വരൻ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു. ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും. വധുവും സമാന രീതിയിൽ പിപിഇ കിറ്റ് ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

അതേസമയം കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി. 100 ൽ അധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമാണ് തയാറാക്കിയത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ആകും ഏൽപ്പിയ്ക്കുക എന്നാണ് വിവരം. ഫൈസറിനു പിന്നാലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അനുമതി തേടിയിരുന്നു. ഓക്സ്ഫർഡ് സർവകലാശാലയുടെയും ബ്രിട്ടീഷ് മരുന്ന് ഉത്പാദകരായ ആസ്ത്ര സെനകയുടെയും പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിൻ വിതരണത്തിനുള്ള അനുമതിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...