അധിനിവേശ വെസ്റ്റ് ബാങ്കില്‍ കര-വ്യോമാക്രമണം ; ഒൻപത് പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗാസ: 2002ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഏറ്റവും വലിയ കര-വ്യോമാക്രമണം. ഒമ്പത് പേരാണ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുബാസിലെ ഫാറ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ മാത്രം നാല് പേര്‍ കൊല്ലപ്പെട്ടുവെന്ന് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സ് ഡിപ്പാര്‍ട്മെന്റ് മേധാവി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 2002ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റവും വലിയ ആക്രമണത്തില്‍ നൂറു കണക്കിന് സൈനികരാണ് പങ്കെടുത്തതെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക റേഡിയോ അറിയിച്ചു. ആംബുലന്‍സുകള്‍ അപകടം നടന്ന സ്ഥലത്തേക്ക് പോകുന്നത് ഇസ്രയേല്‍ സൈന്യം തടയുന്നതിനാല്‍ പ്രദേശത്തെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും റെഡ് ക്രസന്റ് അറിയിക്കുന്നു. രണ്ട് പേര്‍ ജെനിനില്‍ നിന്നും മൂന്ന് പേര്‍ സെയ്ര്‍ ഗ്രാമത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയിലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മധ്യഗാസയിലെ ഡെയ്റല്‍ ബലാഹിലും ഖാന്‍ യൂനിസിലും അടുത്തിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

vകൗൺസിലർ സുഗതൻ്റെ അവധി ; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ച

0
തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ...

കനത്ത മഴ ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് തുടരന്വേഷണത്തിന് എസ്ഐടി ; എംഎൽഎയുടെ പരാതിയിൽ ഉത്തരവിട്ട് സർക്കാർ

0
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന...

വടക്കൻ കേരളത്തിൽ മഴ കനക്കും ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ജാ​ഗ്രതാനിർ​ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12...