കാസര്‍കോട്: കാസര്‍കോട് കനിയാലയില്‍ നാല് പേരെ വെട്ടിക്കൊന്നു. മാനസിക പ്രശ്നങ്ങളുള്ളയാളാണ് നാല് പേരെ വെട്ടി കൊലപ്പെടുത്തിയത്. മൂന്നു അമ്മാവന്‍മാരെയും മാതൃസഹോദരിയേയുമാണ് യുവാവ് വെട്ടിക്കൊന്നത്.
പൈവളിഗെ കനിയാല സ്വദേശികളായ വിട്ള, ദേവകി, സദാശിവ, ബാബു എന്നിവരാണ് മരിച്ചത്. ബന്ധുവായ ഉദയയാണ് ഇവരെ കൊലപ്പെടുത്തിയത്. പ്രതിയെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചത്. കാസര്‍കോട് ഡി.വൈ.എസ്.പിയും കുമ്പള സി.ഐയും സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.