കൊറോണ വൈറസിനെ നേരിടുന്നതില്‍ ബിസിജി വാക്‌സിന്‍ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡിനെ തടയാന്‍ ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി) വാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. കൊറോണ വൈറസിനെ നേരിടുന്നതില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ചില പ്രധാന രാജ്യങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ബിസിജി വാക്‌സിന്‍ കാരണമാണെന്നും പഠനം പറയുന്നു.

കുട്ടിക്കാലത്തെ ക്ഷയരോഗം തടയുന്നതിനായി കുത്തിവെക്കുന്ന വാക്‌സിനാണ് ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി). നിര്‍ബന്ധിതമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയ രാജ്യങ്ങളില്‍ കോവിഡ് -19 അണുബാധയും പൊട്ടിപ്പുറപ്പെട്ട ആദ്യ മാസത്തില്‍ മരണങ്ങളും കുറവായിരുന്നു എന്നാണ് കണ്ടെത്തല്‍. വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെ നേരിടാന്‍ ബിസിജി വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് നേരത്തെയും റിപ്പോര്‍ട്ട് വന്നിരുന്നു. 130 രാജ്യങ്ങളില്‍ നിന്നുള്ള കോവിഡ്-19 അണുബാധയും മരണസംഖ്യയും അവലോകനം ചെയ്ത പഠനം കാണിക്കുന്നത് 2000 ന് ശേഷം ബിസിജി രോഗപ്രതിരോധത്തില്‍ പിന്നോട്ട് പോയ പ്രദേശങ്ങളിലെ മരണങ്ങളില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ്.

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബിസിജി വാക്‌സിന്‍ നേരത്തെ തന്നെ നിര്‍ബന്ധമായും നടപ്പിലാക്കിയിരുന്നെങ്കില്‍ യുഎസിലെ മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞേനെ എന്നും പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ നിര്‍ബന്ധിത ബിസിജി വാക്‌സിനേഷന്‍ ഫലപ്രദമാകുമെന്ന് ഞങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് (എഎഎഎസ്) ജേണലില്‍ ജൂലൈ 31 ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...