പ്രസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തില്‍ കൊടുമണ്ണിലെ മരണവീട്ടില്‍ ലൈവ് എടുക്കാന്‍ വന്നവരെ ഫോട്ടോഗ്രാഫര്‍മാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : ലൈവ് സ്ട്രീമിംഗ് നടത്തുന്നവര്‍ക്കെതിരെ പ്രൊഫഷണല്‍  ഫോട്ടോഗ്രാഫര്‍മാരുടെ പ്രതിഷേധം വീണ്ടും. കൊട്ടാരക്കരയില്‍ നിന്നും പ്രസ് സ്റ്റിക്കര്‍ ഒട്ടിച്ചുവന്ന സംഘത്തെ കൊടുമണ്ണില്‍ ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും തടഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.

കൊടുമണ്‍ ജംഗ്ഷനു സമീപമുള്ള ഒരു വീട്ടിലെ മരണാനന്തര ശുശ്രൂഷ ലൈവ് സ്ട്രീമിംഗിന്  എത്തിയതാണ്  കൊട്ടാരക്കരയില്‍ നിന്നുള്ള സംഘം. ഇവര്‍ എത്തിയതാകട്ടെ മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പ്രസ്സ് സ്റ്റിക്കര്‍ പതിപ്പിച്ച വണ്ടിയിലും. കൊട്ടാരക്കര സ്വദേശിയായ ഒരാളാണ് തൂലിക ഇവന്റ് മാനേജ്മെന്റ് എന്നപേരില്‍ മരണവീട്ടിലെ വീഡിയോ ലൈവ് സ്ട്രീമിംഗ്, ഗായകസംഘം എന്നിവ മൊത്തം അയ്യായിരം രൂപക്ക് ഏറ്റിരുന്നത്. ഇതാണ് ഫോട്ടോഗ്രാഫര്‍മാരെ ചൊടിപ്പിച്ചത്. ഇവര്‍ക്കുവേണ്ടി ലൈവ് സ്ട്രീമിംഗ് ചെയ്യുവാന്‍ വന്നത് പ്രതിഷേധത്തിന് മുന്നില്‍ നിന്ന ഒരു സംഘടനയുടെ  കൊട്ടാരക്കര ഘടകത്തിലെ അംഗവുമാണ്.  ഇവര്‍ വര്‍ക്ക് എടുക്കുന്നതറിഞ്ഞ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഫോട്ടോഗ്രാഫര്‍മാര്‍ എത്തുകയായിരുന്നു. എന്നാല്‍ ഇതിനോടകം സംസ്കാര ശുശ്രൂഷ പൂര്‍ണ്ണമായി കഴിഞ്ഞിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പ്രസ്സ് സ്റ്റിക്കര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ  ജനറല്‍ സെക്രട്ടറി പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. ലൈവ് സ്ട്രീമിംഗ് നടത്തുന്നവര്‍ അനധികൃതമായി ഈ സ്റ്റിക്കര്‍ വാഹനങ്ങളില്‍  ഒട്ടിക്കുകയാണ്. ഫെയ്സ് ബുക്കിലോ യൂ ട്യൂബിലോ ഒരു അക്കൌണ്ട് ആരംഭിച്ചിട്ട് അതിന്റെ പേരിലാണ് പ്രസ്സ് എന്ന് ചേര്‍ത്ത് സ്റ്റിക്കര്‍ നിര്‍മ്മിക്കുന്നത്. ഇവര്‍ ആരുംതന്നെ  മാധ്യമ പ്രവര്‍ത്തകരോ ചാനലുമായി ബന്ധമുള്ളവരോ അല്ല. മാധ്യമ പ്രവര്‍ത്തകരുടെ ഒരുസംഘടനയിലും ഇവര്‍  അംഗങ്ങളുമല്ല്ല. പോലീസ് പരിശോധനയില്‍ നിന്നും രക്ഷപെടാനുള്ള കുറുക്കുവഴിയെന്ന നിലയിലാണ് ചിലര്‍ ഇത് ഉപയോഗിക്കുന്നത്. യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകര്‍ സംഘടനയുടെ സംസ്ഥാന കമ്മിറ്റി പ്രിന്റ്‌ ചെയ്ത് നല്‍കുന്ന സ്റ്റിക്കര്‍ വാഹനത്തില്‍ ഒട്ടിച്ചിരിക്കും. ഇതില്‍ സംസ്ഥാന ഭാരവാഹിയുടെ ഫോണ്‍ നമ്പരും രേഖപ്പെടുത്തിയിരിക്കും.

മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന ജനങ്ങളെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്  കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാരി മന്ദിരം, ജനറല്‍ സെക്രട്ടറി പ്രകാശ് ഇഞ്ചത്താനം, ട്രഷറര്‍ ഷജീര്‍, ചാള്‍സ് ചാമത്തില്‍, സുബിന്‍ തോമസ്‌ എന്നിവര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...