പ്രസാദം വായില്‍ നിന്നുമെടുത്ത് നല്‍കുന്ന ഗുജറാത്തിലെ മതാചാര്യന്‍ കൊവിഡ് മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: തന്റെ ഭക്തര്‍ക്ക് പ്രസാദം വായില്‍ നിന്നുമെടുത്ത് നല്‍കുന്ന ഗുജറാത്തിലെ മതാചാര്യന്‍ കൊവിഡ് മൂലം മരണമടഞ്ഞത് വന്‍ ആശങ്കയ്ക്കിടയാക്കുന്നു. ജൂലായ് 16നാണ് അഹമ്മദാബാദിലെ മണിന​ഗര്‍ ശ്രീ സ്വാമി നാരായണ്‍ ​സന്‍സ്തന്‍ തലവനായ പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജ് (78) രോഗം മൂലം മരണപ്പെടുന്നത്.

വായില്‍ നിന്നും പാല്‍ പേഡയെടുത്ത് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ശീലമുള്ള ഇദ്ദേഹത്തില്‍നിന്നും ആശ്രമത്തിലെ അന്തേവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാവാം എന്നാണ് ആരോഗ്യവിദഗ്ധര്‍ അനുമാനിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ആശ്രമത്തിലെ മറ്റ് 10 പുരോഹിതന്മാരിലും കൊവിഡ് ബാധ കണ്ടെത്തുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 28നാണ് കൊവിഡ് ബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വാമിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...