Monday, January 20, 2025 11:15 am

ഇഞ്ചി കൃഷി എങ്ങനെ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

അടുക്കളത്തോട്ടത്തിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്യാമെന്നു നോക്കാം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് വേണ്ടത്. ജൈവാംശം കൂടിയ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മണ്ണിൽനിന്നു ധാരാളം ജലം വലിച്ചെടുക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്ടീരിയയും കുമിളുകളും പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരണം. അടിവളമായി കമ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലം പാലിക്കണം. വിത്തിഞ്ചി തടങ്ങളിൽ 25 സെൻറിമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ അഞ്ചു സെൻറിമീറ്റർ താഴ്ചയിൽ നടണം.

കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി. കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുന്നതാണ് നല്ലത്. ഏറ്റവും പ്രധാനം ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്. ഇഞ്ചി നട്ടതിന് ശേഷം ഉടൻ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും. ഇങ്ങനെ പുതയിടുന്നതിനാൽ വലിയ മഴയിൽ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ആദ്യത്തെ മൂന്നുമുതൽ നാലുമാസം വരെയാണ് ഇഞ്ചിയുടെ വളർച്ച കാര്യമായി നടക്കുന്നത്. അതിനാൽ നാലുമാസത്തിനുള്ളിൽ വളം മുഴുവനും ചെടികൾക്ക് നൽകേണ്ടതാണ്. പൂർണമായും ജൈവവളം ഉപയോഗിക്കുന്നതാണ് ഇഞ്ചി കൃഷിക്ക് നല്ലത്. വളപ്രയോഗത്തിനുശേഷം തടങ്ങളിൽ മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്. ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങും വിളവെടുപ്പിന് അനുകൂലമായ സമയം ഇതാണ്. ഇലകളും തണ്ടുകളും പൂർണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒമാനില്‍ നേരിയ ഭൂചലനം

0
മസ്കറ്റ് : ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം ഞായറാഴ്ച ഉച്ചയ്ക്ക്...

കുളനട പഞ്ചായത്തിൽ നെൽകൃഷി വ്യാപകമായി നശിപ്പിച്ച കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടി ആരംഭിച്ചു

0
കുളനട : കുളനട പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ രാമൻചിറ...

റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ മുൻകൂ‍ർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട്...

​ഹ​രി​ത​ ​ക​ർ​മ്മ​സേ​ന​യു​ടെ​ ​അ​നാ​സ്ഥ ; ചിറ്റാറില്‍ മാ​ലി​ന്യം​ ​കു​മി​ഞ്ഞു​കൂ​ടു​ന്ന​താ​യി​ ​പ​രാ​തി

0
ചി​റ്റാ​ർ ​:​ ​ഹ​രി​ത​ ​ക​ർ​മ്മ​സേ​ന​യു​ടെ​ ​അ​നാ​സ്ഥ​ ​കാ​ര​ണം മാ​ലി​ന്യം​ ​കു​മി​ഞ്ഞു​കൂ​ടു​ന്ന​താ​യി​ ​പ​രാ​തി.​...