സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിനും ചൂതാട്ടത്തിനും ജി.എസ്.ടി വർധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവർണർ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിന്റെ പിന്നാലെ ഓൺലൈൻ ഗെയിമുകൾക്കും കുതിരപ്പന്തയത്തിനും പണം വെച്ചുള്ള ചൂതാട്ടങ്ങൾക്കും 28 ശതമാനം ജി.എസ്.ടി വർധിപ്പിച്ചു. ഈടാക്കാനുള്ള നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ജി.എസ്.ടി. കൗൺസിൽ തീരുമാനത്തെത്തുടർന്ന് കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും നിയമഭേദഗതി കൊണ്ടുവരുന്നത്. ഡിസംബർ ആറിന് മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിന്റെ കരട് 30-നാണ് ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവന് കൈമാറിയിരുന്നത്. ഗവർണർ നേരത്തേ ഏഴ് ഓർഡിനൻസുകൾ രാഷ്ട്രപതിക്ക് അയച്ചിരുന്നു.

28 ശതമാനം ജി.എസ്.ടി. ഈടാക്കാനുള്ള നിയമഭേദഗതിക്ക് 2023 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യമുണ്ടാകും. പന്തയത്തിന്റെ മുഖവിലയ്ക്കാണ് നികുതി ഏർപ്പെടുത്തുന്നത്. ഗോവ, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുതിരപ്പന്തയവും ചൂതാട്ടവും അടക്കമുള്ളവ ഇപ്പോൾ നിലവിലുള്ളത്. ജി.എസ്.ടി. കൊണ്ടുവന്നതോടെ കേരളത്തിൽ ഇവ നിയമപരമായി നടത്താനാവുമോ എന്നതിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....