ന്യൂഡല്‍ഹി: രാജ്യത്തെ ജി.എസ്.ടി കളക്ഷനില്‍ സര്‍വകാല റെക്കോര്‍ഡ്. 2020 ഡിസംബറില്‍ 1,15,174 കോടി രൂപയാണ് ജി.എസ്.ടി വരുമാനം ശേഖരിച്ചത്. ഇതില്‍ 21,365 കോടി രൂപ സി.ജി.എസ്.ടിയും 27,804 കോടി രൂപ എസ്.ജി.എസ്.ടിയും 57,426 കോടി രൂപ ഐ.ജി.എസ്.ടിയുമാണ്. കൂടാതെ, സെസ് ഇനത്തില്‍ 8,579 കോടി രൂപയും ലഭിച്ചു.
ഡിസംബര്‍ 31 വരെയായി സമര്‍പ്പിച്ച നവംബറിലെ ജി.എസ്.ടി.ആര്‍-3ബി റിട്ടേണുകള്‍ 87 ലക്ഷമാണ്. കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 12 ശതമാനം കൂടുതലാണ് ഇപ്രാവശ്യം ലഭിച്ചത്.