കേന്ദ്ര നേതൃത്വത്തിന് അതൃപ്തി:ഒ രാജഗോപാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടികാഴ്ച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗേപാലിന്‍റെ നടപടിയില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഇത് സംബന്ധിച്ച്‌ ഒ രാജഗോപാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടികാഴ്ച്ച നടത്തി.

രാജഗോപാലിന്‍റെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന പൊതുവികാരമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളത്. എന്നാല്‍ അദ്ദേഹത്തിനെതിരേ കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ലായെന്നാണ് തീരുമാനം.

അതേസമയം സ്പീക്കര്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് രാജഗോപാലിന്‍റെ വിശദീകരണം. ഒ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ചതിന് പിന്നാലെ ബിജെപി നേതൃത്വം വെട്ടിലാവുകയായിരുന്നു. ഇന്നലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയത്.

രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചെങ്കിലും വോട്ടെടുപ്പില്‍ എതിര്‍ത്തിരുന്നില്ല. പൊതുജനാഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്നായിരുന്നു നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ പറഞ്ഞത്. കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. നമുക്കിടയില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന് പുറത്തറിയേണ്ടതില്ലല്ലോയെന്നുമായിരുന്നു ഒ രാജഗോപാലിന്‍റെ പ്രതികരണം.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ക്കാതിരിക്കുന്നതിന്റെ സാംഗത്യം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇത് ജനാധിപത്യ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കാനാണെന്നായിരുന്നു മറുപടി. നേരത്തെ നിയമസഭയില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ രാജഗോപാല്‍ പ്രസംഗത്തില്‍ എതിര്‍ത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...