വികസനം പഠിക്കാൻ ഇരവിപേരൂരിൽ അതിഥികൾ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വാരാണസിയിൽ നിന്ന് ഇരവിപേരൂരേക്ക്‌ ഒരു സമൃദ്ധി യാത്ര. പ്രാദേശിക വികസന മാതൃകകൾ കണ്ടുപഠിക്കാനായി ചെന്നൈ ആസ്ഥാനമായുള്ള സമൃദ്ധി മിഷൻ ആണ്‌ സംഘാടകർ. ഇതിന് മുൻപ് കാശ്മീരിൽ നിന്നുള്ള നാല്പത് അംഗങ്ങൾ ഉള്ള ടീമുമായി 2019 ൽ ഇരവിപേരൂരിൽ വന്നതായിരുന്നു ആദ്യ യാത്ര. ഇത്തവണ ഉത്തർപ്രാദേശിൽ സോഭദ്ര ജില്ലയിൽ പ്രവർത്തിക്കുന്ന ബൻവാസി സേവ ആശ്രമം ആണ്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ , മറ്റ് ജനപ്രതിനിധികൾ സന്നദ്ധ സേവകർ അടക്കം 70 അംഗങ്ങൾ ഉള്ള ഗ്രൂപ്പ് മിഷൻ സമൃദ്ധിയുമായി ചേർന്ന് ഇരവിപേരൂരിൽ എത്തിയിരിക്കുന്നത്.

വിവിധ മേഖലകളിൽ ഇരവിപേരൂർ പഞ്ചായത്തിൽ നടന്ന വികസന പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയാണ് രണ്ട് ദിവസത്തെ സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടീം ലീഡർമാരായ ഷർമിഷ്ഡാ, ശുഭ പ്രേം എന്നിവർ പറഞ്ഞു. കേരളത്തിലെ വികേന്ദ്രീകരണ ആസൂത്രണത്തിന്റെ പ്രക്രിയയും പ്രവർത്തങ്ങളും അതുണ്ടാക്കിയ മാറ്റങ്ങളും ആ സാധ്യതകളെ വിനയോഗിച്ച് ഇരവിപേരൂർ മോഡൽ സൃഷ്‌ടിക്കാൻ കഴിഞ്ഞതിനെക്കുറിച്ചും മുൻ പഞ്ചായത്ത്‌ പ്രസിഡന്റും ഇപ്പോൾ സി ഡബ്ല്യൂ സി ചെയർമാനുമായ അഡ്വ. എൻ. രാജീവ്‌ വിശദീകരിച്ച സംവേദന പരിപാടിയോടുകൂടിയാണ് സന്ദർശനം ആരംഭിച്ചത്.

തുടർന്ന് ഓതറ കുടുംബരോഗ്യ കേന്ദ്രം, മോഡൽ അംഗനവാടി, വയോജങ്ങളുടെ സായം പ്രഭ, വിവിധ കുടുംബശ്രീ സംരംഭങ്ങൾ, പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്, ആദി പമ്പ പുനരുജ്ജീവനം നടന്ന ചെലൂർക്കടവ്, എന്നിവിടങ്ങളിൽ ടീം എത്തിച്ചേർന്നു. ശനിയാഴ്ച പഞ്ചായത് സ്പോർട്സ് കൗൺസിൽ ട്രെയിനിങ് സ്ഥലം സന്ദർശിക്കുന്ന ടീം തുടർന്ന് ഗ്രാമവിഞ്ജാന കേന്ദ്രത്തിൽ ഒത്തു ചേർന്ന് ജനകീയസൂത്രണത്തിന്റെ തുടക്കകാലത്തെ ജനപ്രതിനിധികളുമായി സംവദിക്കും.

2015 ൽ പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് ഇരവിപേരൂർ പഞ്ചായത്തിനു ലഭിച്ച സമയത്തു കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പരിപാടിയാണ് അവാർഡിന് അർഹമാക്കിയ പദ്ധതികളെ മറ്റിടങ്ങളിലേക്ക് അനുകരിക്കുന്നതിന് അവസരം ഒരുക്കണമെന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങൾ ആണ്‌ ഇരവിപേരൂർ മോഡൽ അനുകരിക്കുന്നതിന് ആവശ്യപ്പെട്ടതും നടപ്പാക്കിയതും. ഇതിന്റെ ഭാഗമായി ആ സംസ്ഥാനങ്ങളിൽ നടന്ന ശില്പശാലകളിൽ പഞ്ചായത്തിന്റെ അന്നത്തെ ചുമതലക്കാരനായിരുന്ന അഡ്വ. എൻ.രാജീവ്‌ പദ്ധതികളും അവയുടെ നിർവഹണം, നേരിട്ട വെല്ലുവിളികൾ എന്നിവയൊക്കെ വിശദീകരിച്ചിരുന്നു. ആ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇരവിപേരൂർ സന്ദർശിച്ച് പദ്ധതി പ്രദേശങ്ങൾ നേരിട്ട് കാണുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ശശിധരൻ പിള്ള, വൈസ് പ്രസിഡണ്ട്‌ സാലി ജേക്കബ്, മെമ്പർമാരായ അനിൽ ബാബു, വിജയമ്മ ടീച്ചർ, ജയശ്രീ, അമ്മിണി ചാക്കോ, മോഹനൻ, തുടങ്ങിയവർ ടീമിനോപ്പം യാത്രയിൽ പങ്കാളികളായി.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...