പോലീസുകാരനെ ബോണറ്റില്‍ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു ; രണ്ട് പേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ലുധിയാന: ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം വലിച്ചിഴച്ച രണ്ട് പേര്‍ക്കെതിരെ കേസ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. വാഹനപരിശോധനക്കിടെ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയാണ് ബോണറ്റില്‍ വലിച്ചിഴച്ചത്. നഗരത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിനരികെ മാതാ റാണി ചൗകില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനക്കിടെയായിരുന്നു സംഭവം.

വൈകുന്നേരം നടത്തിയ പരിശോധനയ്ക്കിടെ ഹെഡ് കോണ്‍സ്റ്റബിള്‍ ഹര്‍ദീപ് സിംഗ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് കൈ കാണിച്ചു. എന്നാല്‍, നിര്‍ത്തുന്നതിനു പകരം കാറ് പോലീസുകാരനെ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റിലേക്ക് വീണു. തുടര്‍ന്ന് പോലീസുകാരനെ ബോണറ്റില്‍ വച്ച് ഇവര്‍ വാഹനമോടിച്ചുപോവുകയായിരുന്നു. വാഹനമോടിച്ചിരുന്നവര്‍ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇരുവരെയും തിരിച്ചറിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...