ചരിത്ര ഗ്രന്ഥകാരൻ ഗിന്നസ് സുനിൽ ജോസഫിനെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ചരിത്രപ്രാധാന്യമുള്ള പള്ളിക്കുന്ന് സി.എസ്.ഐ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകത്തിന്റെ രചയിതാവ് ഗിന്നസ് സുനിൽ ജോസഫിനെ പീരുമേട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പീരുമേട് എസ്.എം.എസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ അധ്യക്ഷത വഹിച്ചു.
സുനിൽ രചിച്ച “പള്ളികുന്ന് സി.എസ്.ഐ ചർച്ച് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം” എന്ന പുസ്തകം ജനുവരി ഒന്നിന് പെരുന്നാൾ ദിനത്തോടനുബന്ധിച്ച് സി.എസ്.ഐ സഭ ഡപ്യുട്ടി മോഡറേറ്റർ റൈറ്റ്.റവ.ബിഷപ്പ് വി.എസ് ഫ്രാൻസിസ് പ്രകാശനം ചെയ്തിരുന്നു. പീരുമേട് സ്വദേശിയായ സുനിൽ ജോസഫ് ഇരട്ട ഗിന്നസ് റിക്കാർഡ് നേടിയിട്ടുണ്ട്.

പുസ്തകത്തിൽ സി.എം.എസ് മിഷനറിമാർ, തോട്ട വ്യവസായം, ബ്രിട്ടിഷ്  സെമിത്തേരിയിലെ കുതിരയുടെ കല്ലറ, 163 വർഷം പ്രായമുള്ള കാപ്പി ചെടി, പള്ളി പരിസരത്തെ വിവിധയിനം മരങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ, കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മദാമ്മകുളം, ചാർലികുളം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, പരുന്തുംപാറ, തുടങ്ങിയവയെക്കുറിച്ചുള്ള ചെറുവിവരണങ്ങൾ, ഇംഗ്ലീഷുകാര്‍ നിർമ്മിച്ച
ചീന്തലാർ, വണ്ടിപ്പെരിയാർ സി.എസ്.ഐ പള്ളികൾ, പട്ടുമലപള്ളി, വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദൂരം തുടങ്ങി വിനോദ സഞ്ചാരികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും പ്രയോജനകരമായ വിവരണങ്ങൾ ഉണ്ട്. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം മണിമേഖല, ബ്ലോക്ക് പഞ്ചായത്തംഗം ജീവാമോൾ, പള്ളികുന്ന് വാര്‍ഡ്‌ അംഗം വനിത മൂവിസ്, പഞ്ചായത്ത് സെക്രട്ടറി എ.എം.രാജ, കൂടാതെ പഞ്ചായത്തംഗങ്ങൾ, വികസന സമതിയംഗങ്ങൾ, നിർവഹണ ഉദ്ദ്യോഗസ്ഥർ, അതാതു വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...