ഗുജറാത്ത്​ വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ്​ ചുധാസ​മയുടെ തെരഞ്ഞെടുപ്പ്​ വിജയം ഹൈക്കോടതി അസാധുവാക്കി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് ​: ഗുജറാത്ത് വിദ്യാഭ്യാസ​ മന്ത്രി ഭൂപേന്ദ്രസിങ്​ ചുധാസ​മയുടെ തെരഞ്ഞെടുപ്പ്​ വിജയം അസാധുവാക്കി ഹൈക്കോടതി. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധോല്‍ക്ക നിയോജകമണ്ഡലത്തില്‍ നിന്നാണ്​ ഭൂപേന്ദ്രസിങ്​ വിജയിച്ചത്​. മന്ത്രിയായിരിക്കെ ഒരാളുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കുന്നത്​ അപൂര്‍വ സംഭവമാണ്​.

അന്യായ മാര്‍ഗങ്ങളിലൂടെയാണ്​ ചുധാസമ വിജയിച്ചതെന്നും തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി​ അശ്വിന്‍ റാത്തോഡ് നേരത്തെ ഹർജി നല്‍കിയിരുന്നു. 429 തപാല്‍ ബാലറ്റുകള്‍ അനധികൃതമായി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി  അശ്വിന്‍ റാത്തോഡ് നല്‍കിയ ഹർജിയിലെ വാദം ജസ്റ്റിസ് പരേഷ് ഉപാധ്യ അധ്യക്ഷനായ ​ബഞ്ച്​ ശരിവെച്ചു. അശ്വിന്‍ റാത്തോഡിനെതിരെ 327 വോട്ടുകള്‍ക്കാണ്​ ചുധാസമ വിജയിച്ചത്​. വോട്ടെണ്ണുന്നതില്‍ തെരഞ്ഞെടുപ്പ്​ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും 429 തപാല്‍ ബാലറ്റുകള്‍ വീണ്ടും പരിശോധിക്കണമെന്നും റാത്തോഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും റിട്ടേണിങ്​ ഓഫീസര്‍ നിരസിക്കുകയായിരുന്നു.

വാദത്തി​ന്റെ  ആദ്യഘട്ടത്തില്‍ കൗണ്ടിങ്​ സെന്‍ററിലെ വിഡിയോ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിലെ പൂര്‍ണ്ണമായ വീഡിയോകളും സമര്‍പ്പിക്കാത്തതിന് കോടതി റിട്ടേണിങ് ​ഉദ്യോഗസ്ഥനെ വിമര്‍ശിച്ചിരുന്നു. വോ​ട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യത്തില്‍ ചുധാസമയുടെ അസിസ്റ്റന്‍റ് പേഴ്സണല്‍ സെക്രട്ടറി ധര്‍മിന്‍ മേത്ത അനധികൃതമായി സെന്‍ററില്‍ പ്രവേശിക്കുന്നതും പോളിങ്​ ഏജന്‍റ് മഹേന്ദര്‍സിങ് മണ്ടോറയുമായി ഫോണ്‍ സംഭാഷണം നടത്തുന്നതും വ്യക്തമായിരുന്നു. ചുധാസമക്ക്​ ഇനി സുപ്രീം കോടതിയെ സമീപിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...