43 ലക്ഷം രോഗികള്‍ , 3 ലക്ഷത്തോളം ജീവനുകള്‍ ഓര്‍മ്മയായി ; എന്നിട്ടും ശമനമില്ലാതെ കോവിഡ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ ചികിത്സാ മാര്‍ഗങ്ങള്‍ ആരാഞ്ഞ് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തി തുറന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 4,336,895 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്(292,369). നാളിതുവരെ 1,596,521 ആളുകള്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1489 പേര്‍ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമേരിക്കയില്‍ മരിച്ചത്. സ്‌പെയിനില്‍ മരണം 27,000ലേക്ക് അടുക്കുകയാണ്. റഷ്യയില്‍ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ബ്രസീലില്‍ 779 പേരും യുകെയില്‍ 627 പേരും ഫ്രാന്‍സില്‍ 348 പേരും കാനഡയില്‍ 176 പേരും ഇറ്റലിയില്‍ 172 പേരും മരണപ്പെട്ടു.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ പ്രതിസന്ധി വിലയിരുത്താന്‍ യു എസ് സെനറ്റ് പ്രത്യേക ഹിയറിങ് സംഘടിപ്പിച്ചു. നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കി സംസ്ഥാനങ്ങള്‍ തുറന്നുകൊടുത്താല്‍ വലിയ വില കൊടുക്കേണ്ടിവരും എന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്ധനായ ഡോ. ആന്റണി ഫൗച്ചി. ഇത് പ്രസിഡന്റ് ട്രംപിന്റെ പരസ്യ നിലപാടിന് വിപരീതമാണ്. ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോര്‍സില്‍ അംഗമാണ് ഡോ. ഫൗച്ചി. പ്രാദേശിയ ആരോഗ്യ അധികൃതരുടെ നിരോധനം മറികടന്ന് ടെസ്‌ല കാലിഫോര്‍ണിയയിലെ വാഹന ഫാക്ടറി തുറന്നു. ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് സിഇഒ ഇലോണ്‍ മസ്‌കര്‍ പറഞ്ഞു.

അമേരിക്കയില്‍ മൂന്നിലൊന്ന് കൊവിഡ് മരണങ്ങള്‍ നഴ്‌സിംഗ് ഹോമുകളിലാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നിവിടങ്ങളില്‍ നിന്ന് ഇന്നും ഭേദപ്പെട്ട കണക്കുകളാണ് പുറത്തുവന്നത്. 9 സംസ്ഥാനങ്ങളില്‍ 40,000ലധികം കേസുകളുണ്ട്. 48 സംസ്ഥാനങ്ങളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ നീക്കികഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഏറ്റുമുട്ടുന്ന പ്രസിഡന്റ് ട്രംപിന്റെ ശൈലിയും വിവാദ ട്വീറ്റുകളും പ്രതിസന്ധി സങ്കീര്‍ണമാക്കുകയാണ് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...