ക്ലാസ് സമയത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ചു ; അധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗിർ സോമനാഥ് : ക്ലാസ് സമയത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ച സർക്കാർ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലാണ് സംഭവം. ഖപത് ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ അധ്യാപകനായ ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമിയാണ് പിടിയിലായത്. സംഭവദിവസം അധ്യാപകൻ വിദ്യാർത്ഥിക്ക് പണം നൽകി സമീപത്തെ അനധികൃത മദ്യവിൽപ്പന കേന്ദ്രത്തിൽ നിന്ന് മദ്യം വാങ്ങി വരാൻ നിർ​ദ്ദേശിച്ചെന്നാണ് പോലീസ് പറയുന്നത്. വിവരം സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് സ്കൂളിലെത്തിയ പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. മദ്യനിരോധനം കർശനമായി നടപ്പാക്കുന്ന ഗുജറാത്തിൽ മദ്യവുമായി ബന്ധപ്പെട്ട നിയമലംഘനവും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ നിയമവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചതുമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...