Friday, May 17, 2024 9:40 am

രാജസ്ഥാനോ ബാംഗ്ലൂരോ? ; ഐപിഎൽ ഫൈനലിൽ ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎലിലെ രണ്ടാം ക്വാളിഫയറിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി 7.30ന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് പ്ലേ ഓഫിലെത്തിയ ബാംഗ്ലൂർ എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരായ ലക്നൗവിനെയും കെട്ടുകെട്ടിച്ചു. കൃത്യ സമയത്ത് ടീം ക്ലിനിക്കൽ പ്രകടനങ്ങൾ നടത്തുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വിരാട് കോലി ഫോമിന്റെ മിന്നലാട്ടങ്ങൾ കാണിക്കുന്നു. ചെറിയ ഇംപാക്ട് ഇന്നിംഗ്സുകളിലൂടെ ടീമിനു സംഭാവനകൾ നൽകിവന്ന രജത് പാടിദാർ കഴിഞ്ഞ മത്സരത്തിൽ നേടിയ സെഞ്ചുറി ഒരു മുന്നറിയിപ്പാണ്. മാക്സ്‌വൽ, ഡുപ്ലെസി, ലോംറോർ, കാർത്തിക് എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് നിര ശക്തമാണ്. ഹർഷൽ പട്ടേലും വനിന്ദു ഹസരങ്കയും നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്.

ഗുജറാത്തിനെതിരായ ആദ്യ ക്വാളിഫയറിൽ ജോസ് ബട്‌ലർ ഫോമിലേക്കുയർന്നത് രാജസ്ഥാന് ആശ്വാസമാണ്. ബട്‌ലർക്കൊപ്പം യശസ്വി ജയ്സ്‌വാൾ, ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെട്‌മെയർ, ആർ അശ്വിൻ എന്നിവരൊക്കെ ബാറ്റുകൊണ്ട് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അശ്വിൻ, ചഹാൽ, ബോൾട്ട്, പ്രസിദ്ധ് എന്നിവെരൊക്കെ അടങ്ങിയ ബൗളിംഗ് നിര കഴിഞ്ഞ ചില മത്സരങ്ങൾ പിന്നാക്കം പോയത് രാജസ്ഥാനു തിരിച്ചടിയാണ്. പ്രത്യേകിച്ചും ചഹാലിന്റെ ഫോം ഡിപ്പ് രാജസ്ഥാനു തലവേദനയാണ്. ഹസരങ്ക-സഞ്ജു ഫേസ് ഓഫ് ശ്രദ്ധേയമാവും. ടി20യിൽ അഞ്ച് തവണയാണ് സഞ്ജുവിനെ താരം വീഴ്ത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സന്നിധാനം പാണ്ടിത്താവളത്തിൽ പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ബോയിലർ സ്ഥാപിക്കും

0
ശബരിമല : സന്നിധാനം പാണ്ടിത്താവളത്തിൽ 10,000 ലിറ്ററും ശരംകുത്തിയിൽ 4000 ലിറ്ററും...

സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡ്

0
പത്തനംതിട്ട : സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം...

വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമല്ല ; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

0
ഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന്...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു ; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി...

0
തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി...