ഏതു മലയാളി ആണ് ഗുജറാത്തിയിലുള്ള പത്രം വായിക്കുന്നത് ? : ഗുജറാത്തി പത്രത്തില്‍ എല്‍ഡി എഫ് തിരഞ്ഞെടുപ്പ് പരസ്യം ; വിമര്‍ശനവുമായി ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗുജറാത്തി പത്രമായ സന്ദേശില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം നല്‍കിയ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതു മലയാളി ആണ് ഗുജറാത്തിയിലുള്ള പത്രം വായിക്കുന്നത് എന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

എന്റെ കയ്യില്‍ ഉള്ളത് ഗുജറാത്തിലെ ഒരു പത്രമാണ്. ഏതു മലയാളി ആണ് ഗുജറാത്തിയിലെ പത്രം വായിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പരസ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയാണ്. എനിക്ക് ഗുജറാത്തി വായിക്കാന്‍ അറിയില്ല. ഗുജറാത്തില്‍ കേരളത്തിന്റെ പരസ്യമാണ്.

ഇന്ത്യയ്ക്ക് അകത്തും ഇന്ത്യയ്ക്ക് പുറത്തും വിവിധ ഭാഷകളില്‍ പരസ്യം കൊടുക്കുകയാണ്. ഇത് ഗുജറാത്തിലെ ഒരു പത്രം ഇറക്കിയതാണ്. ഇതിന്റെ പേര് വായിക്കാന്‍ എനിക്ക് അറിയില്ല. ഇതാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വർഷം കൊണ്ട് എല്ലാ മേഖലയും തകര്‍ത്ത ഒരു ജനവിരുദ്ധ സര്‍ക്കാരിനെ വെള്ളപൂശാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്വം.

ഞങ്ങള്‍ മാധ്യമ സിണ്ടിക്കേറ്റ് എന്ന് വിളിച്ച്‌ നിങ്ങളെ അക്രമിക്കാത്തത് കൊണ്ടാണോ? നിങ്ങളോടു ഞങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയാത്തത് കൊണ്ടാണോ? ഞങ്ങള്‍ക്ക് അനൂകൂല്യങ്ങള്‍ നല്കാന്‍ കഴിയാത്തതു കൊണ്ടാണോ? കേരളത്തിലെ പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഒരു പരിഗണനയും ലഭിക്കുന്നില്ല എന്നുള്ളത് ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഞാനിത് പറയുന്നത്.’

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...