എറണാകുളം : കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരാളുടെ മരണത്തിനിരയാക്കിയ സ്‌ഫോടനത്തില്‍ സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിധ്യം. വിദഗ്ധസംഘം കരിമരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. അഗ്നിബാധയുണ്ടാക്കുന്ന ലഘു സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച എന്‍ഐഎ, എന്‍എസ്ജി ഉള്‍പ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല. നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഐഇഡിയ്ക്ക് സമാനമായ അതിനേക്കാല്‍ പ്രഹരശേഷി കുറഞ്ഞ വസ്തു ഉപയോഗിച്ചാണ് പൊട്ടിത്തെറി നടന്നതെന്നാണ് പ്രാഥമിക നിഗമനം. നടന്നത് ബോംബാക്രമണമെന്ന പ്രാഥമിക സംശയമാണ് നിലനില്‍ക്കുന്നത്.
കളമശേരി സ്‌ഫോടനം : സ്ഥലത്ത് കരിമരുന്ന് സാന്നിധ്യം ; ഭീകരാക്രമണ സാധ്യത തള്ളാതെ കേന്ദ്ര ഏജന്‍സികള്‍
RECENT NEWS
Advertisment