കോൺഗ്രസ് സർക്കാറിന്റെ പരാജയങ്ങൾ കാണാൻ കർണാടക സന്ദർശിക്കേണ്ടതില്ല- കെ.ടി രാമറാവു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കിയത് കാണാൻ ബി.ആർ.എസ് നേതാക്കളെ ക്ഷണിച്ച കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് മറുപടിയുമായി ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു. കോൺഗ്രസ് സർക്കാറിന്റെ പരാജയങ്ങൾ കാണാൻ കർണാടക സന്ദർശിക്കേണ്ടതില്ലെന്ന് കെ.ടി രാമറാവു പറഞ്ഞു. കർണാടകയിലെ ജനങ്ങളെ വലച്ചതിന് ശേഷം തെലങ്കാനയിൽ കോൺഗ്രസിന് വോട്ട് തേടാനാണ് ശിവകുമാർ വന്നതെന്ന് കെ.ടി രാമറാവു എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. “നിങ്ങളുടെ പരാജയങ്ങൾ കാണാൻ കർണാടക വരെ പോകേണ്ട കാര്യമില്ല. കർണ്ണാടക സർക്കാർ വഞ്ചിച്ച കർഷകർ ഇവിടെ വന്ന് നിങ്ങൾ ചെയ്ത അനീതി വിവരിക്കുന്നു. കോൺഗ്രസ് ഉയർത്തുന്ന അപകടത്തെക്കുറിച്ച് കർഷകർ തെലങ്കാനക്കാർക്ക് മുന്നറിയിപ്പ് നൽകുകയാണ്”- അദ്ദേഹം പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം കർഷകർക്ക് 24 മണിക്കൂർ സൗജന്യ വൈദ്യുതി നൽകുന്ന തെലങ്കാനയിൽ വന്ന് കർണാടകയിൽ 5 മണിക്കൂർ വൈദ്യുതി നൽകിയെന്ന് വീമ്പിളക്കുന്നത് നാണക്കേടാണെന്നും അത് കഴിവുകേടാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...