കാസര്‍ഗോഡ്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍ഗോഡ് വയോധികനെ അയല്‍വാസി വെടിവച്ച് കൊന്നു. പിലിക്കോട് സ്വദേശി എ.സി. സുരേന്ദ്രന് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സനല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്രന് തന്റെ പുരയിടത്തിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ വസ്തുവിന്റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് സനല്‍ എതിര്‍ത്തു. തര്‍ക്കം രൂക്ഷമായതോടെ സനല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തെയും അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
അതിര്‍ത്തി തര്‍ക്കം ; വയോധികനെ അയല്‍വാസി വെടിവച്ച് കൊന്നു
RECENT NEWS
Advertisment