Thursday, April 17, 2025 3:49 pm

പിടികിട്ടാപുള്ളി അബ്ദുള്‍ അസീസ് എന്ന അറബി അസീസ് കഞ്ചാവുമായി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പോലീസിന്റെ  പിടികിട്ടാപ്പുള്ളി പട്ടികയിയിലെ പ്രമുഖന്‍ അബ്ദുള്‍ അസീസ് എന്ന അറബി അസീസ് കഞ്ചാവുമായി പിടിയില്‍.  മുമ്പ് നിരവധി കേസുകളില്‍പ്പെട്ട അസീസിനെ രണ്ടര കിലോ കഞ്ചാവുമായാണ്  കൊണ്ടോട്ടി സിഐ ബിജുവും സംഘവും പിടികൂടിയത്.  അസീസിനൊപ്പം പിടിയില്‍ കൂട്ടാളി ഒതായി സ്വദേശി പള്ളിപ്പുറത്ത് ഹനീഫയും പിടിയിലായി. ജില്ലാ ആന്റി  നര്‍ക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കഞ്ചാവ് തൂക്കി വില്‍ക്കാന്‍ ഉപയോഗിച്ച ത്രാസും കണ്ടെടുത്തു. കൊണ്ടോട്ടി തഹസില്‍ദാര്‍ പി യു ഉണ്ണികൃഷ്ണന്റെ  സാന്നിധ്യത്തിലായിരുന്നു പോലീസ് നടപടികള്‍.

പിടിയിലായ അസീസിന്റെ  പേരില്‍ ജില്ലക്കകത്തും പുറത്തുമായി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറി, തട്ടികൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഒപ്പം 10 ഓളം കഞ്ചാവ് കേസുകളുമുണ്ട്. ഇയാളെയും കൂട്ടാളിയേയും തമിഴ്നാട് മധുരയില്‍ 20 കിലോ കഞ്ചാവുമായി കഴിഞ്ഞ വര്‍ഷം പിടികൂടിയിരുന്നു. എന്നാല്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയുമുണ്ടായി. ഇയാളുടെ കീഴില്‍ ചെറുപ്പക്കാരായ യുവാക്കളുടെ ഒരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങള്‍ക്ക് ബൈക്കില്‍ എസ് കോര്‍ട്ടും പൈലറ്റും പോകുന്നത്. ഇവരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ സമ്പന്നനായ അറബിയില്‍ നിന്നും സാമ്പത്തിക സഹായം മേടിച്ച്‌ നല്‍കാം എന്നു പറഞ്ഞ് തട്ടിപ്പ് നടത്തി സ്വര്‍ണ്ണം കവര്‍ച്ച ചെയ്തിരുന്നതാണ് അസീസിന്റെ രീതി. അറബിയെ കാണുമ്പോള്‍ സ്വര്‍ണ്ണം പാടില്ല എന്നുപറഞ്ഞ് സ്ത്രീകളില്‍ നിന്നും സ്വര്‍ണം ഊരി വാങ്ങും. പിന്നീട് അതുമായി മുങ്ങും. പല സ്ത്രീകളെ  ഇയാള്‍ ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് അവരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയില്‍ നിന്നും സഹായം ലഭിക്കും എന്നു പറഞ്ഞ് ഇയാള്‍ കൊണ്ടുവന്നിരുന്നത്.

ഇടക്കാലത്ത് ഈ തട്ടിപ്പ് നിര്‍ത്തി ഇയാള്‍ ലഹരിക്കച്ചവടത്തിലേക്ക് മാറി. പിന്നീട് ലഹരി വസ്തുക്കളുടെ മൊത്ത കച്ചവട ഇടനിലക്കാരന്‍ ആയി. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച്‌ ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നത്. ഈ പണം ഉപയോഗിച്ച്‌ ധാരാളം സ്വത്തുവകകളും ഇയാള്‍ സമ്പാദിച്ചിരുന്നതായി വിവരമുണ്ട്. അതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ്  ചെയ്തു.

മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍  മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി വി ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സി ഐ, കെഎം ബിജു , എസ് ഐ വിനോദ് വലിയാറ്റൂര്‍,  ജില്ലാ ആന്റി  നര്‍ക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത് , പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, മോഹനന്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ പാലമേൽ തെക്ക് ലോക്കൽ സമ്മേളനം സമാപിച്ചു

0
ചാരുംമൂട് : സിപിഐ പാലമേൽ തെക്ക് ലോക്കൽ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്...

മുനമ്പം വിഷയത്തിൽ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
കോഴിക്കോട്: മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി. ഇടതു...

ലഹരിമുക്ത കായംകുളം പദ്ധതി ; 12 പാൻമസാലക്കടകൾ നീക്കംചെയ്തു

0
കായംകുളം : ലഹരിമുക്ത കായംകുളം പദ്ധതിയുടെ ഭാഗമായി 12 പാൻമസാലക്കടകൾ...

പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

0
മീററ്റ്: പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അമിത് എന്ന...