തൃശൂര്‍ : കൂര്‍ക്കഞ്ചേരിയില്‍ ഗുണ്ടകളുടെ പരാക്രമം, ടയര്‍ കട ഉടമയെ വെടിവച്ചു. പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പഞ്ചര്‍ ഒട്ടിച്ചുനല്‍കാതിരുന്നതാണ് പ്രകോപന കാരണം. സംഭവത്തെ തുടര്‍ന്ന് മൂന്നംഗ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. പ്രതികള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്നും പോലീസ് അന്വേഷിക്കുന്നു. ഒരാഴ്ച മുമ്പ് പഞ്ചര്‍ ഒട്ടിക്കാന്‍ വന്നതുമായുള്ള പ്രശ്‌നമാണ് വെടിവെയ്പിന് കാരണമായത്. സംഭവസ്ഥലത്ത് എത്തിയ ഈസ്റ്റ് പോലിസ് പ്രതികളെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.
തൃശ്ശൂരില്‍ വീണ്ടും ഗുണ്ടകളുടെ പരാക്രമം ; ടയര്‍ കടയുടമയ്ക്ക് വെടിയേറ്റു
RECENT NEWS
Advertisment