ഗുണ്ടാവേട്ട : സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ 5,000 പേർ അറസ്റ്റിൽ ; പരിശോധനകൾ 25 വരെ തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നെന്ന വിമർശനങ്ങൾക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകൾക്കെതിരേയുള്ള നടപടിയായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന. ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, വാറന്റ് പ്രതികൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഒട്ടേറെപ്പേരെ കരുതൽ തടങ്കലിലുമാക്കി. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം ശേഖരിക്കുന്നുണ്ട്.

സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ വിവരസഞ്ചയം സൃഷ്ടിക്കാനായാണ് വിരലടയാളവും വിവരങ്ങളും ശേഖരിക്കുന്നത്. ഗുണ്ടാവേട്ട തുടരുന്നതിന്റെ ഭാഗമായി അതത് ദിവസങ്ങളിലെ നടപടികൾ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരത്തിലെ ഗുണ്ടാ അക്രമങ്ങൾ അമർച്ചചെയ്യുന്നതിന് കൂടുതൽ ജാഗ്രതപാലിക്കാൻ കഴിഞ്ഞദിവസം ചേർന്ന ഓൺലൈൻ യോഗത്തിൽ പോലീസ് മേധാവി നിർദേശിച്ചു. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നത് തടയുന്നത് സംബന്ധിച്ച് സൈബർവിഭാഗം മേധാവി എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് ജില്ലാ പോലീസ് മേധാവിമാരുമായി ചർച്ചനടത്തി. സൈബർകേസുകളിൽ നഷ്ടപ്പെട്ട പണം തിരികെലഭിക്കാൻ നടപടി വേഗത്തിലാക്കാൻ അദ്ദേഹം നിർദേശിച്ചു. ബോധവത്കരണം കൂടുതൽ ഊർജിതമാക്കാനും നിർദേശംനൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...

ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരും ; സൂചന നല്‍കി ഇറാന്‍

0
വാഷിംഗ്‌ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത്...

കെഎസ്ആർടിസി – യിൽ സ്ത്രീകളുടെ സൗജന്യ യാത്ര ; സ്വകാര്യ ബസ്സുടമകളുടെ പരാതി സി.സി.ഐയിൽ

0
തൃശ്ശൂർ : കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ...