കളിതോക്കെന്ന വ്യാജേന തോക്ക് ഇറക്കുമതി ; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : കളിതോക്കെന്ന വ്യാജേന യത്ഥാര്‍ത്ഥ തോക്ക് ഇറക്കുമതി ചെയ്യാന്‍ സഹായിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. മുംബൈ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെ മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സിഎസ് പവന്‍ ഉള്‍പെടെ 6 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. 2016, 2017 എന്നീ വര്‍ഷങ്ങളില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കളിതോക്കാണെന്ന കള്ളരേഖയുണ്ടാക്കി തോക്കുകള്‍ ഇറക്കുമതി ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. 2016 ല്‍ 255 തോക്കുകള്‍ ഇറക്കുമതി ചെയ്തതായാണ് സിബിഐ കണ്ടെത്തല്‍. തോക്കുകള്‍ ഇറക്കുമതി ചെയ്ത ബാലാജി ഓട്ടോമോട്ടീവ് സൊലൂഷന്‍സ് എന്ന കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രതികളുടെ മുംബൈ, പുണെ, ഡല്‍ഹി എന്നിവിടങ്ങളിലുള്ള വീടുകളില്‍ നടത്തിയ തെരച്ചിലില്‍ 9 ലക്ഷം രൂപയും ചില രേഖകളും സിബിഐ കണ്ടെടുത്തു. സുരക്ഷാവശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന കേസായതിനാല്‍ അഴിമതി വിരുദ്ധ നിയമത്തോടൊപ്പം ആയുധ നിയമവും പ്രതികള്‍ക്കെതിരെ ചുമത്തുമെന്നാണ് വിവരം. 2017 ല്‍ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് റെജിസ്റ്റര്‍ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...