യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്​​ത കേ​സ് : ഭ​ര്‍​ത്താ​വി​ന്​ ഏ​ഴു​വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍: യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്​​ത കേ​സി​ല്‍ പ്ര​തി​യാ​യ ഭ​ര്‍​ത്താ​വി​ന്​ ഏ​ഴു​വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. 32കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ കാ​യം​കു​ളം കീ​രി​ക്കാ​ട് വേ​രു​വ​ള്ളി​ല്‍​ഭാ​ഗം കാ​ങ്കാ​ലി​ല്‍ കി​ഴ​ക്കേ​തി​ല്‍ മ​നോ​ജി​നെ​യാ​ണ്​ (40)​ ചെ​ങ്ങ​ന്നൂ​ര്‍ അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി പി. ​സു​ധീ​ര്‍ ശി​ക്ഷി​ച്ച​ത്.

2016 ഏ​പ്രി​ല്‍ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത് 10ാം വാ​ര്‍​ഡ്​ കോ​യി​പ്പു​റ​ത്ത് മ​ല​യി​ല്‍ വീ​ട്ടി​ല്‍ ആ​ന​ന്ദ​ന്‍-​ലീ​ലാ​മ്മ ദമ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ശ​യെ​യാ​ണ്​ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ കണ്ടെത്തിയത്.

ലീ​ലാ​മ്മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കാ​യം​കു​ളം പോലീ​സ്​ 498 എ, 304 ​ബി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം മ​നോ​ജി​നും മാ​താ​വ് ശാ​ര​ദ​ക്കും എ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ച വി​ചാ​ര​ണ പി​ന്നീ​ട് ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

സ്ത്രീ​ധ​ന​മാ​യി ന​ല്‍​കാ​നു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ല​ക്ഷ​ത്തി​ല്‍ ബാ​ക്കി തു​ക​യാ​യ 40,000 രൂ​പ ആ​ശ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​ന്​ ര​ണ്ടു​മാ​സം മു​മ്പ്​ ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ ​തു​ക​ക്ക് തു​ല്യ​മാ​യ ഒ​രു സെന്‍റ്​ ഭൂ​മി മ​നോ​ജിന്റെ പേ​രി​ലെ​ഴു​ത​ണ​മെ​ന്നും അ​ത് സ​മു​ദാ​യ​ക്കാ​ര​റി​ഞ്ഞ് കൊ​ടു​ക്ക​ണ​മെ​ന്നും അ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പ​ണം കി​ട്ടാ​നു​ള്ള കാ​ല​താ​മ​സ​ത്തി​ല്‍ പ്ര​തി​ക​ള്‍ ആ​ശ​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ കേ​സ്. മാ​താ​വി​നെ കു​റ്റ​ക്കാ​രി​യ​ല്ലെ​ന്ന്​ ക​ണ്ട​തി​നാ​ല്‍ വെ​റു​തെ​വി​ട്ടു.

ഒ​ന്നാം സാ​ക്ഷി​യാ​യ ലീ​ലാ​മ്മ​ക്ക് പി​ഴ തു​ക​യാ​യ ഒ​രു ല​ക്ഷം ന​ല്‍​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​സി. പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ റെ​ഞ്ചി ചെ​റി​യാ​ന്‍ ഹാ​ജ​രാ​യി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...