ഗുരു ഗാന്ധി കൂടിക്കാഴ്ച നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് : എ.ഐ.സി.സിസി സെക്രട്ടറി ബിഎം. സന്ദീപ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനായ ശ്രീനാരായണഗുരുവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ചെമ്പഴന്തിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച കേരള നവോത്ഥാനത്തിന് ശക്തി പകരുന്ന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് എ.ഐ.സി.സി സെക്രട്ടറി ബി.എം. സന്ദീപ് പറഞ്ഞു. ഗുരു-ഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ശിവഗിരി മഠവും ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് മാര്‍ച്ച് 6 ന് കൊല്ലത്ത് വെച്ച് നടത്തുന്ന ശതാബ്ദി സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കേരളത്തില്‍ ജതി വിവേചനത്തിനെതിരായ പോരാട്ടം ശക്തമാക്കുവാന്‍ കോണ്‍ഗ്രസിന് കരുത്ത് പകര്‍ന്ന സംഭവമായിരുന്ന ഗുരു-ഗാന്ധി കൂടിക്കാഴ്ചയെന്നുള്ളത് കേരള ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, പഴകുളം മധു, നേതാക്കളായ മാലേത്ത് സരളാദേവി, എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം എന്നിവരെ കൂടാതെ ….

ജോണ്‍സണ്‍ വിളവിനാല്‍, കെ.ജി.അനിത, സിന്ധു അനില്‍, കെ.ജാസിംകുട്ടി, ജി.രഘുനാഥ്, എന്‍.സി.മനോജ്, ഷാം കുരുവിള, റോഷന്‍ നായര്‍, സുനില്‍ എസ്.ലാല്‍, വിനീത അനില്‍, സി.കെ.ശശി, സുനില്‍ കുമാര്‍ പുല്ലാട്, എം.ആര്‍.ഉണ്ണികൃഷ്ണന്‍നായര്‍, റോജി പോള്‍ ദാനിയേല്‍, കെ. ശിവപ്രസാദ്, കെ.എന്‍.രാധാചന്ദ്രന്‍, അബ്ദുള്‍കലാം ആസാദ്, രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, അജീബ എം.സാഹിബ്, സി.വി.ശാന്തകുമാര്‍, ഷാജി കുളനട എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ച്ച് 6 ന് കൊല്ലത്ത് വെച്ച് നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും അയ്യായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശദാബ്ദി സെമിനാറുകള്‍, സംവാദങ്ങള്‍, സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...