രാജ്യമെങ്ങും ഗുരു രവിദാസ് പ്രചാരണം : നിയമസഭകൾ പിടിക്കാൻ ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ സ്വാധീനിക്കാൻ തന്ത്രങ്ങളുമായി ബിജെപി. പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പട്ടിക വിഭാഗക്കാരെ ചേർത്തു നിർത്താൻ ലക്ഷ്യമിട്ട് ‘ഗുരു രവിദാസ്’ അനുസ്മരണ പരിപാടി തുടങ്ങി. 15–16 നൂറ്റാണ്ടുകൾക്കി‍ടയിൽ ജീവിച്ചിരുന്ന ഈ ഭക്തകവിയെ ഉത്തരേന്ത്യക്കാർ ആത്മീയ ഗുരുവായാണ് കാണുന്നത്. ജനിച്ച വർഷം സംബന്ധിച്ചു ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും 650–ാം ജന്മവാർഷികം എന്ന നിലയിലാണ് ബിജെപി അനുസ്മരണം സംഘടിപ്പിക്കുന്നത്. തുകൽ ഉൽപന്നങ്ങൾ നിർമിച്ചിരുന്ന ചാമർ വിഭാഗത്തിലാണ് രവിദാസിന്റെ ജനനം.

2011 ലെ ജനസംഖ്യാ കണക്കുപ്രകാരം പഞ്ചാബിൽ 31.94 ശതമാനവും ഉത്തർപ്രദേശിൽ 20.7 ശതമാനവും പട്ടിക വിഭാഗക്കാരാണ്. ഇവരെ സ്വാധീനിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വാരാണസിയിലെ ഗോവർധൻപുരിലെ രവിദാസിന്റെ ജന്മസ്ഥലം സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണു പരിപാടി ഉദ്ഘാടനം ചെയ്തത്. ഇവിടെ നിന്നുള്ള മണ്ണ് 131 കലശങ്ങളിലാക്കി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അയയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട 2027 ഫെബ്രുവരി വരെ പരിപാടികൾ നീളും. 5 ഘട്ടങ്ങളിലായി പ്രചാരണം നടത്തുമെന്നു പട്ടികജാതി മോർച്ച ദേശീയ പ്രസിഡന്റ് ലാൽ സിങ് ആര്യ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...