ഗുരുഗ്രാം : ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബാലാജി ആശുപത്രിയുടെ മുന്നിലെ ഫാര്‍മസിയിലേക്കാണ് പിക്ക്അപ്പ് വാന്‍ എട്ടു തവണ ഇടിച്ചു കയറ്റിയത്. ഇവിടെ നിന്നിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. 15 വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. വാഹനം ഇടിച്ചു കയറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം
RECENT NEWS
Advertisment