തൃശൂർ : ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ എൻഡിഎ പിന്തുണച്ചേക്കും. സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കുന്നതിനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങി കഴിഞ്ഞു. സ്വന്തം സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോകുകയും അതിനെതിരെ കോടതിയെ സമീപിച്ചിട്ടും രക്ഷയില്ലാതെ വരികയും ചെയ്തതോടെയാണ് ബിജെപിയുടെ പുതിയ നീക്കം. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേരത്തെ എൻഡിഎയുടെ സഖ്യകക്ഷിയാകാന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണ്.
സ്ഥാനാര്‍ഥിയില്ലാത്ത ഗുരുവായൂരിൽ ഡിഎസ്ജെപിയെ തുണയ്ക്കാൻ ബിജെപി നീക്കം
RECENT NEWS
Advertisment