ഇരട്ടവോട്ട് വിഷയത്തില്‍ പരിശോധന തുടരുമെന്ന് ടിക്കാറാം മീണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് കണ്ടെത്തുന്നത് ആദ്യമായിട്ടല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എല്ലാ മണ്ഡലത്തിലും പരിശോധന തുടരും. ഇരട്ടവോട്ടര്‍മാര്‍ ഉണ്ടെന്ന പരാതി ശരിയാണെന്ന് കളക്ടര്‍മാരുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യത്തില്‍ കമ്മീഷന് തുറന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി പരിശോധിക്കുന്നതില്‍ വന്ന വീഴ്ചയാകാം ഇരട്ടവോട്ടിന് കാരണം. 140 മണ്ഡലത്തിലും ബൂത്ത്തലത്തില്‍ ലിസ്റ്റ് തയ്യാറാക്കും. രണ്ടിടത്ത് പേരുണ്ടെങ്കില്‍ ഒന്ന് ഒഴിവാക്കും.

കഴിഞ്ഞവര്‍ഷം പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 68,606 ഇരട്ടവോട്ടുണ്ടായിരുന്നു. അന്തിമപട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത് 4334. ഇതിനുശേഷം ഒമ്പത് ലക്ഷത്തിലേറെ പേരുകള്‍ പുതുതായി ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലും വന്‍തോതില്‍ ഇരട്ടവോട്ടുകള്‍ കാണപ്പെടുന്നുണ്ട്. കാസര്‍കോട് ഉദുമയിലെ വോട്ടര്‍ കുമാരിയുടെ പേരില്‍ അനുവദിച്ച അഞ്ച് കാര്‍ഡില്‍ നാലെണ്ണം നശിപ്പിച്ചു. നാല് കാര്‍ഡ് അനുവദിച്ച ഉദുമ അഡീഷണല്‍ റിട്ടേണിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.

ആക്ഷേപം ഉന്നയിക്കാന്‍ ഒന്നരമാസത്തോളം ഉണ്ടായിരുന്നപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നും ടിക്കാറാം മീണ ചോദിച്ചു. നവംബര്‍ 16നാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ജനുവരി 20ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നപ്പോള്‍ അത് ചെയ്തില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...